മലയാള പാഠശാല അധ്യാപകരെ ആദരിച്ചു.
മനാമ. ബഹ്റൈൻ മലയാള പാഠശാലാ നിസ്വാർത്ഥ സേവനത്തിന് അദ്ധ്യാപകർക്കുള്ള ആദരവ് മലയാള ഭാഷാ മിഷന്റെ പുതിയ പാഠ്യ പദ്ധതിയെ കുറിച്ചുള്ള അദ്ധ്യാപകരുടെ യോഗത്തിൽ വച്ച് സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള സമ്മാനിച്ചു. ചടങ്ങിൽ സമാജം സെക്രട്ടറി എൻ.കെ വീരമണി ,സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ്, മലയാള പാഠശാല കൺവീനർ ബിജു.എം.സതീഷ്, പാഠശാല വൈസ് പ്രിൻസിപ്പൽ സതീഷ്, പാഠശാല ജോയിന്റ് കൺവീനർ വിജയൻ കാവിൽ എന്നിവർ സന്നിഹിതരായിരുന്നു . മലയാള ഭാഷാ മിഷന്റെ പുതിയ പാഠ്യ പദ്ധതിയെ കുറിച്ചുള്ള രൂപരേഖയെ കുറിച്ച് മുതിർന്ന അദ്ധ്യാപകനായ സുധി പുത്തൻവേലിക്കര വിശദമായ ക്ലാസ് നൽകി

