സ്വീകരണം നൽകി


മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന മുസ്ലിം ലീഗ് പാലക്കാട് ജില്ല ജനറൽ സെക്രട്ടറിയും വാഗ്മിയും മുതിർന്ന ലീഗ് നേതാവുമായ മരക്കാർ മാരായമംഗലത്തിന് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഒഐസിസി ഓഫീസിൽ വെച്ച് സ്വീകരണം നൽകി. ഐക്യ ജനാധിപത്യ മുന്നണി പ്രസ്ഥാനത്തിന് അദ്ദേഹം നൽകി വരുന്ന  ശക്തമായ പിന്തുണക്കും സഹകരണങ്ങൾക്കും ഒഐസിസി നേതാക്കൾ നന്ദി അറിയിച്ചു . സ്വീകരണ ചടങ്ങിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി  രാജു കല്ലുംപുറം, ബഹ്‌റൈൻ ഒഐസിസി ദേശീയ  പ്രസിഡണ്ട് ബിനു കുന്നന്താനം ,ദേശീയ  വെൽഫെയർ സെക്രട്ടറി മനു മാത്യു, പാലക്കാട് ജില്ല ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്, ഒഐസിസി റിയാദ് പാലക്കാട് ജില്ലപ്രസിഡണ്ട് അഫ്സൽ, ,നിസാർ കുന്നംകുളത്തിങ്ങൽ, സുലൈമാൻ,കെഎംസിസി പാലക്കാട് ജില്ല പ്രസിഡണ്ട് റഫീഖ് തോട്ടക്കര ,കെഎംസിസി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ മാരായമംഗലം,  ,മാസിൽ അനൂപ്, അജി പി ജോയ്, റസാഖ് കാഞ്ഞിരക്കടവത്ത്‌, തുടങ്ങിയവർ സംബന്ധിച്ചു .

You might also like

  • Lulu Exchange
  • Straight Forward

Most Viewed