പ്രവാസത്തിന്റെ ഓർമ്മകളുമായി ജയചന്ദ്രൻ നാട്ടിലേക്ക്


മനാമ: പ്രവാസത്തിന്റെ നല്ല ഓർമ്മകളുമായി ജയചന്ദ്രൻ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. 1978 കാലഘട്ടത്തിൽ ബഹ്റൈനിൽ എത്തിയ ജയചന്ദ്രൻ തന്റെ അറുപത്തി ഏഴാമത്തെ വയസ്സിൽ തിരികെ നാട്ടിലേക്ക് മടങ്ങുന്പോൾ സാധാരണ പ്രവാസികളുടെ മടക്കയാത്ര പോലെ ഒരു വിശ്രമകാലം സ്വപ്നം കണ്ട് മടങ്ങുകയല്ല അദേഹം. ഇനിയും തനിക്കാവുന്ന ജോലി കണ്ടെത്തി, അധ്വാന ജീവിതം നയിക്കാൻ തന്നെയാണ് അദേഹം മടങ്ങുന്നത്. ഏതെങ്കിലും കർമ്മ പദ്ധതിക്ക് തുടക്കമിട്ടോ. മികച്ച സംരംഭങ്ങളുമായോ ജീവിതയാത്ര തുടങ്ങാൻ തന്നെയാണ് അദേഹം ഒരുങ്ങുന്നത്. അത്കൊണ്ട് തന്നെ ബഹ്റൈൻ ഗ്യാസ് ജീവനക്കാരനായിരുന്ന ജയചന്ദ്രൻറെ മടക്കം  പൂനയിലേക്കാണ് എന്ന പ്രത്യേകതയും ഉണ്ട്.  കണ്ണൂരാണ് സ്വദേശമെങ്കിലും തൊഴിൽ സാധ്യതകൾ ഏറെയുള്ള പൂനെ എന്ന ആ വലിയ നഗരത്തിലേക്ക് തന്റെ ജീവിതയാത്ര വീണ്ടും തുടങ്ങനാണ് അദേഹത്തിന് താൽപര്യം. 

ചില ബന്ധുക്കൾ പൂനെയിൽ ഉണ്ട്. ഒരിക്കൽ അവധിക്കാലം ചെലവഴിക്കാൻ പൂനയിലേക്ക് പോയതാണ്. അവിടത്തെ കാലാവസ്ഥയും, മറ്റ് കാര്യങ്ങളും ഇഷ്ടമായതോടെ തുടർന്ന് ബഹ്റൈനിൽ നിന്ന് കൊണ്ട് അവിടെ സ്‌ഥിരതാമസമാക്കുവാൻ ഫ്ളാറ്റ് വാങ്ങുകയും ചെയ്തു. നാൽപ്പത് വർഷത്തിന് മുന്പ് ബിരുദദാരിയായി ബഹ്റൈനിൽ എത്തിയ അദേഹത്തിന് നല്ല ജോലിയും ജീവിതവും സമ്മാനിച്ച ഈ മണ്ണിനോട് സ്നേഹവും ബഹുമാമവും മാത്രമേ എന്നും തോന്നിയിട്ടുള്ളൂ എന്നാണ് ജയചന്ദ്രന്റെ ഭാഷ്യം. മാത്രമല്ല എന്നും ഓർത്തുവെയ്ക്കാൻ പാകത്തിനുള്ള നല്ല ഓർമ്മകളും ഈ പവിഴ ദ്വീപ് സമ്മാനിച്ചിട്ടുണ്ടെന്ന്  പറയാനും അദേഹം മടിക്കുന്നില്ല. 

ഭാര്യയും മക്കളും ബഹ്റൈനിൽ ഉണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് അവർ നാട്ടിലേക്ക് പോയി. 

വിദ്യാസന്പന്നരായ ബഹ്റൈനികളുടെ നന്മയും ആദ്യത്യ മനോഭാവവും, വിശാലമനസ്കതയും ഒന്നും മറക്കാൻ കഴിയില്ല. താൻ വന്ന കാലങ്ങളിൽ ഇന്ന് കാണുന്ന പോലുള്ള വലിയ ബിൾഡിംഗുകളോ, മാളുകളോ ഒന്നും തന്നെ ഇല്ലായിരുന്നു. ചുറ്റോടു ചുറ്റും മരുഭൂമിയും, കടലും മാത്രം. അവിടെ നിന്നെല്ലാം ബഹ്റൈൻ ഒരുപാട് മുന്നേറിയിട്ടുണ്ടെന്നും, ആത്മവിശ്വാസത്തോടെ പടപൊരുതിയ ഓരേ പ്രവാസിക്കും ബഹ്റൈന്റെ ഇന്നത്തെ അവസ്ഥയിൽ ബഹുമാനിക്കാമെന്നും അദേഹം ഓർമ്മിപ്പിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed