ധന സഹായം കൈമാറി


മനാമ:  ബുദയ്യയിൽ താമസിക്കുന്ന ശ്രീലങ്കൻ കുടുംബത്തിന് യാത്ര ടിക്കറ്റും ധന സഹായവും കോഴിക്കോട്  ജില്ലാ കെഎംസിസി നൽകി.ബേക്കറി ജോലി ചെയ്യവേ മുഹമ്മദ് എന്ന ശ്രീലങ്കൻ യുവാവ് രോഗബാധിതനായതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെവരികയും, തുടർന്ന് സാന്പത്തിക ബുദ്ധിമുട്ട് വന്ന  സാഹചര്യം ശ്രദ്ധയിൽപ്പെട്ട കെഎംസിസി പ്രവർത്തകൻ കോഴിക്കോട് ജില്ലാ കമ്മറ്റിയെ അറിയിച്ചതിനെ തുടർന്ന് ജില്ലാ ജനറൽ സിക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയുടെ നേതൃത്വത്തിൽ കാസിം നൊച്ചാട്, അഹമ്മദ് ആവള, അബ്ദുല്ല മുയിപ്പോത്, തുടങ്ങിയവർ കുടുംബത്തെ സന്ദർശിച്ചു വേണ്ട സൗകര്യങ്ങൾ ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. മനാമ കെഎംസിസിയിൽ വെച്ച് നടന്ന പരിപാടിയിൽ കുടുംബത്തിന് വേണ്ട യാത്ര ടിക്കറ്റും ധനസഹായവും കൈമാറി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ.പി ഫൈസൽ കോഴിക്കോട്  ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി പാലക്കാട്‌ ജില്ലാ പ്രസിഡണ്ട് റഫീഖ്‌ തോട്ടക്കാര,  കണ്ണൂർ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി നൗഫൽ ഇടയന്നൂർ, നാസർഹാജി പുളിയാവ് പികെ ഇസ്ഹാഖ്, ഹുസ്സൈൻ വടകര, അൻവർ വടകര, മുനീർ ഒഞ്ചിയം, അൻസാർ കണ്ണൂക്കര തുടങ്ങിയവർ സംബന്ധിച്ചു

You might also like

  • Lulu Exchange
  • Straight Forward

Most Viewed