വടകര സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
മനാമ : ബഹ്റൈനിൽ ജോലി ചെയ്യുന്ന കോഴിക്കോട് - വടകര വില്യാപ്പിള്ളി സ്വദേശി അശോകൻ കുഞ്ഞിരാമൻ (58) ഹൃദയാഘാതം മൂലം മരിച്ചു. 30 വർഷത്തോളമായി ഷട്ട് ഡൗൺ മെയിന്റനൻസ് കന്പനിയിലെ ജീവനക്കാരനാണ്.
എയർപോർട്ടിനടുത്തുള്ള കന്പനി കരാർ ഏറ്റെടുത്തിട്ടുള്ള സൈറ്റിൽ രാത്രി ഡ്യൂട്ടി അവസാനിപ്പിച്ച് ഇന്ന് രാവിലെ താമസ സ്ഥലത്തേയ്‌ക്ക് മടങ്ങാൻ പല്ല് തേയ്ച്ചുകൊണ്ടിരിക്കെ മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ ആംബുലൻസ് വരുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പ്രീത, മക്കൾ: അഭിയ, അഭി എന്നിവർ നാട്ടിലുണ്ട്. മൃതദേഹം കന്പനിയുടെ നേതൃത്വത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

