നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് കോടതി
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ആവശ്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് വിചാരണ നടക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും വേണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം.
ദൃശ്യങ്ങൾ വേണമെന്ന ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ നൽകുന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ ഒഴികെയുള്ള മറ്റ് തെളിവുകൾ ദീലീപിന് നൽകാമെന്നും കോടതി അറിയിച്ചു.
ഇന്ന് കേസ് പരിഗണിച്ച കോടതി പ്രതികളുടെ വിചാരണ ഈ മാസം 28 ലേക്ക് മാറ്റിവെച്ചതായി അറിയിച്ചു. ദിലീപ് അടക്കമുള്ള 10 പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലുള്ള മുഖ്യപ്രതി പൾസർ സുനിയും സഹായി മാർട്ടിനും ജാമ്യഹർജി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ഈ മാസം 16ന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലുള്ള മുഖ്യപ്രതി പൾസർ സുനിയും സഹായി മാർട്ടിനും ജാമ്യഹർജി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ഈ മാസം 16 ന് പരിഗണിക്കാമെന്നും കോടതി വ്യക്തക്കിയിരുന്നു.

