റി­ഫയി­ലെ­ അൽ ഹി­ലാൽ ഹോസ്പിറ്റൽ നാലാം വാർഷികം ആഘോഷിച്ചു


മനാമ: റിഫയിലെ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ നാലാം വാർഷികം ആഘോഷിച്ചു. ഡയറക്ടർ അബ്ദുൾ ലത്തീഫ് ആഘോഷ പരിപാടികളിൽ പങ്കെടുത്തു. നാലാം വാർഷികത്തോടനുബന്ധിച്ച് അൽ ഹിലാൽ റിഫ സെന്റർ സ്മൈലി അവർ എന്ന ക്യാന്പയിൻ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെ സൗജന്യ ദന്തപരിശോധനയും, കൂടാതെ എല്ലാ ബ്രാഞ്ചുകളിലും ദന്തപരിശോധനയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾക്ക് 50 ശതമാനം ഡിസക്കൗണ്ടും നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed