മൂല്യവർദ്ധിത നികുതി : സ്പെഷ്യൽ കോഴ്സുകൾ ആരംഭിക്കുന്നു
മനാമ : ഗൾഫ് രാജ്യങ്ങളിൽ മൂല്യവർദ്ധിത നികുതി വരുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ മൂല്യവർദ്ധിത നികുതി പരിശീലന കോഴ്സുകൾ ആരംഭിക്കുന്നു. വിനയാർഡ് ഏഷ്യാ ടെക്ക്നിക്കൽ കോളേജിൽ വികസിപ്പിച്ചെടുത്ത ടെസ്റ്റയുടെ (ടെക്ക്നിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്കിൽസ് ഡെവലപ്പ്മെന്റ് അതോറിറ്റി) അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സാണിത്. മൂല്യവർദ്ധിത നികുതി രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് മീനാ സെന്റർ ഫോർ ഇൻവെസ്റ്റ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സി.ഇ.ഒ ഡോ. സക്കറിയ വാറ്റ് നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് നടപ്പിലാക്കുന്പോൾ സ്ഥാപനങ്ങൾ അവരുടെ അക്കൗണ്ടിംഗ് രീതിയിൽ നടപ്പിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിശദമാക്കി.ജി.സി.സി രാജ്യങ്ങളിൽ 5 ശതമാനം ആയിരിക്കും വാറ്റ് നികുതി. ഇത് ഉപഭോക്താക്കളിൽ നിന്നാണ് ഈടാക്കുക.
ചുരുക്കം ചില ഭക്ഷ്യ വസ്തുക്കൾ ഒഴികെ മറ്റെല്ലാ സാധനങ്ങൾക്കും വാറ്റ് നിരക്ക് നൽകേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ കന്പനികൾ അവരുടെ അഡ്മിനിസ്ട്രേഷൻ രീതികളിലും മാറ്റം വരുത്തണം. അതിനുവേണ്ടിയുള്ള അംഗീകൃത വാറ്റ് പ്രോഗ്രാമാണ് ടെസ്ട നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി അക്കൗണ്ടിംഗ് രീതികൾ നിലവിൽ വികസിപ്പിച്ചിട്ടുണ്ടെങ്കിലും വളരെ എളുപ്പമായതും സൗകര്യപ്രദമായ രീതിയാണ് ടെസ്ടയുടേത്.
ആസിയാൻ രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടതും ISO 9001:2008 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതുമായ വാറ്റ് പ്രോഗ്രാം ബഹ്റൈനിലും ആദ്യത്തേതും ഏറ്റവും നിലവാരമുള്ളതുമാണെന്നും ടെസ്ട മാനേജ്മെന്റ് അഭിപ്രായപ്പെട്ടു. ബിസിനസ് സംരംഭകർക്കും, അക്കൗണ്ടന്റ്, മാനേജർമാർ തുടങ്ങിയ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവർക്കും ടെസ്ട പരിശീലന പരിപാടിയിൽ സംബന്ധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും vatmena@gmail.comഎന്ന ഇ-മെയിലോ (+973) 17589957 (+973) 39445313 എന്നീ ഫോൺ നന്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

