വാ­റ്റ് : അക്കൗ­ണ്ടിംഗ് മേ­ഖലയിൽ തൊ­ഴി­ലവസരങ്ങൾ സൃ­ഷ്ടി­ക്കപ്പെ­ടും


മനാമ : വാറ്റ് നടപ്പിലാകുന്നതോടെ അക്കൗണ്ടിംഗ് മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ അധികം സൃഷ്ടിക്കപ്പെടുമെന്ന് കരുതുന്നു. വാറ്റ് നടപ്പിലാകുന്നതോടെ മൂല്യവർദ്ധിത ടാക്സ് അടക്കമുള്ള കണക്കുകൾ കൈകാര്യം ചെയ്യുന്നതിന് നിരവധി സോഫ്റ്റ്−വെയർ കന്പനികളും രംഗത്തെത്തിയിട്ടുണ്ട്. വാറ്റ് ഫയലിംഗ്, പ്രോസസിംഗ് തുടങ്ങിയവ പരിശീലിപ്പിക്കുന്നതിനും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനും വേണ്ടി പ്രമുഖ കന്പനികൾ രാജ്യത്ത് പ്രവർത്തിച്ചു തുടങ്ങി. അക്കൗണ്ടിംഗ്, ചാർട്ടേർഡ് അക്കൗണ്ടന്റ് രംഗത്തുള്ളവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകുകയും മൂല്യവർദ്ധിത നികുതി ഓരോ കന്പനികൾക്കും ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനുള്ള വിവിധ സോഫ്റ്റ്‌വെയറുകളും ഇതോടെ കന്പനികൾ പുറത്തിറക്കി കഴിഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed