പത്താംതരം ഹി­ന്ദി­ പരീ­ക്ഷ : സമയം തി­കഞ്ഞി­ല്ലെ­ന്ന് വി­ദ്യാ­ർ­ത്ഥി­കൾ


മനാമ : ഇന്ന് രാവിലെ നടന്ന സി.ബി.എസ്.ഇയുടെ പത്താംതരം വിദ്യാർത്ഥികളുടെ ആദ്യ പരീക്ഷയ്ക്ക് സമയം തികഞ്ഞില്ലെന്ന് വിർദ്യാർത്ഥികൾ. ഹിന്ദി രണ്ടാം ഭാഷയായി തിരഞ്ഞെടുത്തവർക്കായിരുന്നു ആദ്യ പരീക്ഷ. 8 മണിക്ക് ആരംഭിച്ച പരീക്ഷ മൂന്ന് മണിക്കൂർ കൊണ്ട് എഴുതി തീർക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മൂന്ന് ഭാഗങ്ങളായി നടത്തുന്ന ഹിന്ദിയുടെ ആദ്യ ഭാഗം എളുപ്പമുള്ളതായിരുന്നുവെങ്കിലും ബാക്കി രണ്ട് ഭാഗങ്ങളും കുറച്ച് കുഴപ്പിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. നന്നായി പഠിച്ചെഴുതിയവർക്ക് എളുപ്പമായിരുന്നുവെങ്കിലും ചോദ്യങ്ങൾ പലതും നേരിട്ടുള്ളതല്ലായിരുന്നതിനാൽ ശരാശരി വിദ്യാർത്ഥികൾക്ക് പലർക്കും മനസ്സിലായില്ലെന്ന അഭിപ്രായവുമുണ്ട്.

സ്‌കൂൾ മോഡൽ പരീക്ഷയിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു പല ചോദ്യങ്ങളെന്നതും വിദ്യാർത്ഥികളെ കുഴപ്പത്തിലാക്കി. മോഡൽ പരീക്ഷയ്ക്ക് 20 വാക്കുകളിൽ എഴുതാനുണ്ടായ ചോദ്യങ്ങൾ 80 വാക്കുകൾ വരെയും 80 മുതൽ 100 വാക്കുകൾ വരെ എഴുതാനുള്ള ചോദ്യങ്ങൾ 150 വരെ വാക്കുകളിലുമായി മാറിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ആദ്യമായി മുഴുവൻ സിലബസും പഠിച്ച് പരീക്ഷ എഴുതുന്ന സന്പ്രദായം ആയതിനാൽ ഇത്തവണ വളരെ ആശങ്കയോടെയാണ് വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ എത്തിയതെങ്കിലും നന്നായി പഠിക്കുന്നവരെ അധികം കുഴപ്പിക്കാത്തതായിരുന്നു ഹിന്ദി എന്നാണ് പൊതുവെ അഭിപ്രായം. മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. അടുത്ത പരീക്ഷയായ ഇംഗ്ലീഷ് മാർച്ച് 12നാണ് നടക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed