നാടൻപാട്ടിനെ നെഞ്ചിലേറ്റി സഹൃദയ പയ്യന്നൂർ
മനാമ: ഗ്രാമീണ മലയാള ജീവതത്തിന്റെ ജീവതാളമായ നാടൻ പാട്ടുകളെ അതിന്റെ മനോഹാരിതയോടെ ബഹ്റൈൻ മലയാളികൾക്ക് സമ്മാനിക്കുന്നവരാണ് ഇവിടെയുള്ള സഹൃദയ പയ്യന്നൂർ നാടൻപാട്ട് ടീം. ബഹ്റൈനിലെ നാടൻപ്പാട്ട് കലാകാരന്മാരെ അണിനിരത്തി കൊണ്ട് പരുന്താട്ടം, മയിലാട്ടം, കാളസമർപ്പണം, ഉത്തരമലബാറിന്റെ അടയാളമായ തെയ്യകോലങ്ങൾ, പൂരകളി, പുലികളി തുടങ്ങിയ വൈവിധ്യമാർന്ന കലാരൂപങ്ങൾ അവതരിപ്പിക്കുന്നതും, പാട്ടിന്റെ ഈണത്തിനനുസരിച്ചുള്ള ചുവടുവെപ്പുകളും സഹൃദയ കൂട്ടായ്മയുടെ പ്രത്യകതകളാണ്. വടക്കൻ പാട്ടിന്റെ കൈവഴികളായ നാടൻ പാട്ടും, കൃഷിപ്പാട്ടും, നാട്ടറിവ് പാട്ടുകളും, ഓണപ്പാട്ടുകളുമെല്ലാം കോർത്തിണക്കി ഇവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ നാടൻ പാട്ടിന്റെ ആസ്വാദകരെ രസിപ്പിക്കുന്ന തരത്തിലാണ് അണിയിച്ചൊരുക്കുന്നത്. കഴിഞ്ഞ വർഷം 22ഓളം വൈവിധ്യമാർന്ന വേദികളിൽ നാടൻപാട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള സഹൃദയ ടീം നാടൻ പാട്ടിനോടും നൃത്തത്തിനോടും താൽപര്യമുള്ളവർക്ക് അവസരം കൊടുക്കുന്നതിനും ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഇരുപതോളം പേർ അടങ്ങുന്ന ഒരു സംഘമാണ് പ്രവാസലോകത്തെ ജോലിത്തിരക്കിനിടയിലും അന്യം നിന്നുപോകുന്ന നാടൻ കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി സഹൃദയ പയ്യന്നൂരിന്റെ കലാപ്രവർത്തനങ്ങൾക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നത്. വിനിൽ, ലിനീഷ് കാനായി, സഹദേവൻ, ഷിജിൻ, രാഹുൽ, മനോജ്, ദീപ്തി രാജേഷ്, രേഷ്മ ഗിരീഷ്, നിത പുരുഷോത്തമൻ, മേഘ പ്രസന്നൻ, നിയ പുരുഷോത്തമൻ, നിമിത സന്ദീപ്, കാർത്തിക, നിഥിൻ എന്നിവരാണ് സംഘത്തിലെ ഗായകർ. മോഹനൻ, ശ്രീശൻ, അജയ് തുടങ്ങിയവർ പരന്പരാഗത വാദ്യോപകരണമായ ചെണ്ട, തകിൽ, ഡോലക്, ഇലത്താളം എന്നിവ കൈകാര്യം ചെയ്യുന്നു. നാടൻ പാട്ടിനോടൊപ്പം ടീമംഗങ്ങളുടെ നൃത്തചുവടും ടീമിന്റെ മുഖ്യആകർഷകമായ ഒന്നാണ്. ഇതിന് നേതൃത്വം നൽകുന്നത് ഹേന മുരളികൃഷ്ണൻ ആണ്. കലാരൂപങ്ങളുമായി വേദിയിൽ എത്തുന്നത് അനീഷ് പോള, സുരേഷ് വീരിച്ചേരി, അജിത് എന്നിവരാണ്. രാജേഷ് ആറ്റാചേരി, മുരളി കൃഷ്ണൻ എന്നിവരാണ് സഹൃദയ നാടൻപാട്ട് ടീമിന്റെ ടീം മാനേജർമാർ. ഫോക്ളോർ അക്കാദമി അവാർഡ് ജേതാവ് പ്രസീത ചാലക്കുടിയുമൊത്ത് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് വേദിപങ്കിടുന്നതിനുള്ള അവസരവും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സഹൃദയയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരുമായി 34049109

