വാക്ക് വിത്ത് എ സിവിൽ സെർവന്റ് പുതിയ ബാച്ച് ആരംഭിക്കുന്നു


മനാമ : ന്യൂഡൽഹി ആസ്ഥാനമായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ ഐ ഹാവ് എ ഡ്രീം പ്രവാസി ഗൈഡൻസ് ഫോറവുമായി സംയോജിച്ച് നടത്തി വരുന്ന ഡബ്ല്യു.ഡബ്ല്യു സി എസ് വിദ്യാർത്ഥുകൾക്കായുള്ള പരിശിലന പരിപാടിയുടെ പുതിയ ബാച്ച് ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്നു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള ഈ പരിപാടി മത്സര പരീക്ഷകൾ എഴുതാൻ അവരെ പ്രാപ്തരാക്കുക എന്നതിലുപരി പാഠ്യേതര വിഷയങ്ങളായ സോഫ്റ്റ് സ്കിൽസ്, ഇമോഷ്യണൽ ഇന്റലിജൻസ് എന്നിങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യും.

പുതിയ ബാച്ചിൽ നാൽപ്പത് പേർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ. പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിൽ വിജയിക്കുന്നവർക്കാണ് അഡ്മിഷൻ. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 36202627 എന്ന നന്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുകയോ, 38024189 എന്ന ടെലിഫോൺ നന്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed