യാ­ത്രക്കാരുടെ എണ്ണം വർ­ദ്ധിച്ചു : ആർ.ടി­.എ 50 മെ­ട്രോ­ ട്രെ­യി­നു­കൾ കൂ­ടി­ വാ­ങ്ങു­ന്നു­


ദുബൈ : മെട്രോ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന കണക്കിലെടുത്ത് 50 ട്രെയിനുകൾ കൂടി വാങ്ങുമെന്ന് ദുബൈ ആർ.ടി.എ.  പ്രതിവർഷം 20% ആണു യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധന. എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളിൽ അതിവേഗത്തിലാണു മെട്രോ ജനകീയമായതെന്നു മെട്രോ ഓപ്പറേഷൻ ഡിപാർട്മെന്റ് ഡയറക്ടർ മുഹമ്മദ്‌ അൽ മിദറബ് പറഞ്ഞു. 

2009 ൽ ആരംഭിച്ച മെട്രോ ചുരുങ്ങിയകാലംകൊണ്ടു ജനങ്ങളുടെ ദൈനംദിന യാത്രയുടെ ഭാഗമായി മാറി. പ്രതിവർഷം 20 കോടി യാത്രക്കാർ മെട്രോയിൽ കയറുന്നുണ്ട്. കൂടുതൽ സൗകര്യങ്ങളോടെ സർവ്വീസ് തുടരാൻ യാത്രക്കാരിൽനിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. മെട്രോ മാത്രമല്ല, മറ്റു പൊതുഗതാഗത സംവിധാനങ്ങളിലും കാലോചിത മാറ്റം വരുത്തും. 

യാത്രക്കാരിൽനിന്നു പ്രധാനമായും നാലു നിർദ്ദേശങ്ങളാണ് ഉണ്ടായത്. പ്രവേശന കവാടങ്ങളുടെയും പരിശോധനാ ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടണമെന്നതാണ് ഇതിലൊന്ന്. േസ്റ്റഷനുകളിൽ പ്രാർത്ഥനാമുറി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എമിറേറ്റിലെ സജീവമേഖലകളിൽ പള്ളികളും വ്യാപരസമുച്ചയങ്ങളോട് അനുബന്ധിച്ചു പ്രാർത്ഥനാമുറികളും ഉള്ളതിനാലാണു മെട്രോ േസ്റ്റഷനുകളിൽ പ്രത്യേകം പ്രാർഥനാമുറികൾ ഒരുക്കാത്തത്. 

ദുബൈയിൽ കുറഞ്ഞ ദൂരപരിധിക്കുള്ളിൽ പള്ളികളുണ്ടെന്നും മുഹമ്മദ്‌ അൽ മിദറബ് ചൂണ്ടിക്കാട്ടി. മെട്രോയിൽ രാവിലെയും വൈകിട്ടുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. തിരക്കുള്ള സമയങ്ങളിൽ മെട്രോയിൽ കയറാൻ പലരും ക്യൂ പാലിക്കുന്നില്ല. ഇത് ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുന്നു.

നിയമലംഘനങ്ങളും ശ്രദ്ധതിൽപെട്ടിട്ടുണ്ട്. സിൽവർ കാർഡ് ഉപയോഗിക്കുന്നവർ ഗോൾഡൻ കാർഡുകാരുടെ സീറ്റുകൾ കയ്യേറുന്നു. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു. കാർഡ് റീഡ് ചെയ്തു പ്രവേശിക്കാനുള്ള ഗേറ്റുകളുടെ എണ്ണം കുറവാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed