പാരാപ്ലീജിയ രോഗികൾക്കായി കണ്ണൂർ തണൽ
മനാമ: പാരാപ്ലീജിയ രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുക എന്ന ആശയത്തിലൂന്നി കൊണ്ട് ബഹ്‌റൈനിലെ കണ്ണൂർ പ്രവാസികൾ തണൽ കണ്ണൂർ യൂണിറ്റ് രൂപീകരിച്ചു. കേരളത്തിൽ ഏകദേശം നാല്പതിനായിരത്തോളം ശയ്യാവലംബികളായ പാരാപ്ലീജിയ രോഗികൾ ഉണ്ടെന്ന് തണൽ ചെയർമാൻ ഡോ. ഇദ്‌രീസ് അറിയിച്ചു. ഇവരിൽ കുറച്ചു പേർക്കെങ്കിലും ആശ്വാസമായി കണ്ണൂർ പടന്നപ്പാലത്ത് പ്രവർത്തിക്കുന്ന തണലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ, ജനറൽ സെക്രട്ടറി റഷീദ് മാഹി, ട്രഷറർ യു.കെ ബാലൻ, അബ്ദുൽ മജീദ് തെരുവത്ത്, സുരേഷ് മണ്ടോടി, ഫൈസൽ പാട്ടാണ്ടി, ജമാൽ കുറ്റിക്കാട്ടിൽ, മുനീർ വി.കെ. എന്നിവർ പങ്കെടുത്തു.

