യാ­ത്രയയപ്പ് നൽകി­


മനാമ: ബഹ്റൈൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന ഷാജി പാലവിളക്കിന് യാത്രയപ്പ് നൽകി. ബഹ്റൈൻ പ്രതിഭ ഗുദൈബിയ ഏരിയയിലെ സജീവ പ്രവർത്തകനും എക്സിക്യുട്ടീവ് മെന്പറും മുൻകാല കൺവീനറുമായിരുന്നു ഷാജി. 19 വർഷക്കാലം അറേബ്യൻ പ്രിന്റിങ്ങിൽ ജോലിക്കാരാനായിരുന്ന ഷാജിക്ക് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട് മൊമെന്റൊ നൽകി. പ്രസ്തുത ചടങ്ങിൽ സെക്രട്ടറി ജോയ് വെട്ടിയാടൻ സ്വാഗതവും റാം അദ്ധ്യക്ഷ പ്രസംഗവും നടത്തി. തുടർന്ന് ഷെറീഫ്, മഹേഷ്, ശ്രീജിത്ത്, പി.ടി നാരയണൻ, സി.വി നാരായണൻ, സമാജം സെക്രട്ടറി വീരമണി, എ.വി. അശോകൻ, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. യാത്രയപ്പിൽ ഷാജി മറുപടി പ്രസംഗം നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed