ബി­.സി­.സി­.ഐ ക്കെ­തി­രെ­ കേസ് ഫയൽ ചെ­യ്തു­


മനാമ : വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രി(ബി.സി.സി.ഐ)യുടെ ഔദ്യോഗിക ഡാറ്റാബേസ് ഉപയോഗിക്കുന്നത് തടയുന്നതിന് ബി.സി.സി.ഐക്കെതിരെ കേസ് ഫയൽ ചെയ്തു. അടുത്ത മാസം നടക്കുന്ന ബി.സി.സി.ഐ ബോർഡ് അംഗങ്ങൾക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പിനെതിരെ ഒരു കൂട്ടം ബിസിനസുകാരും വ്യക്തികളുമാണ് കേസ് ഫയൽ ചെയ്തത്. യോഗ്യരായ വോട്ടർമാരുടെ വിവരങ്ങൾ കണ്ടെത്താൻ ബി.സി.സി.ഐയുടെ ഡാറ്റാബേസ് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെ (എം.ഓ.ഐ.സി) വാണിജ്യ രജിസ്‌ട്രേഷൻ ഡാറ്റാബേസിനു നൽകണമെന്നാണ് ആവശ്യമെന്ന് കേസിന്റെ അഭിഭാഷകനായ സാദ് ജബീർ അൽദോസരി അറിയിച്ചു.

എം.ഓ.ഐ.സിയുടെ വാണിജ്യ രജിസ്‌ട്രേഷൻ ഡാറ്റാബേസ് ഔദ്യോഗിക ഡാറ്റാബേസായി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് സമിതിയുടെ തലവനെ നിർബന്ധിക്കുകയാണെന്നും മറ്റു സ്രോതസുകളെ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് കേസ് ഫയൽ ചെയ്തതെന്നും ജബീർ അൽദോസരി പറഞ്ഞു. ബി.സി.സി.ഐയുടെ ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തതായ് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുവേണ്ടി ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടെന്നും, ഡാറ്റാബേസിൽ സുരക്ഷാ പഴുതുകളും വൈകല്യങ്ങളും ഉണ്ടെന്നും വിദേശ ഓഡിറ്റർമാർ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

ബി.സി.സി.ഐയുടെ ബാഹ്യ − ആന്തരിക ഓഡിറ്റർമാരും തിരഞ്ഞെടുപ്പു കമ്മീഷൻ ചെയർമാനുമാണ് ആഭ്യന്തര സംവിധാനങ്ങളിൽ ദൗർബല്യങ്ങൾ കണ്ടെത്തിയത്. ഇത് ഫലപ്രദവും കൃത്യതയുള്ളതുമായ തിരഞ്ഞെടുപ്പിനു സഹായകരമല്ലെന്നും ജബീർ അൽദോസരി പറഞ്ഞു. തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നതിൽനിന്നും ബി.സി.സി.ഐ.യുടെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ്.

എന്നാൽ കേസിൽ പറയപ്പെട്ടത് അടിസ്ഥാനരഹിതമായ കിംവദന്തികളാണെന്ന് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർപേഴ്‌സൺ ജയിംസ് ഹസ്സൻ അബ്ദുൾ അഅൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കുന്ന പ്രസ്താവനയിൽ കാര്യങ്ങൾ വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed