ഐ.വൈ­.സി­.സി ­അനു­സ്മരണവും പ്രതി­ഷേ­ധ കൈ­ച്ചാ­ർ­ത്തും നടത്തി­


മനാമ: ഐ.വൈ.സി.സി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിലെ മട്ടന്നൂരിൽ സി.പി.എം ക്രിമിനലുകൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂരിന്് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിഷേധ സംഗമവും കൈച്ചാർത്തും സംഘടിപ്പിച്ചു. ആർക്കുമൊരു ദ്രോഹവും ചെയ്യാത്ത പ്രദേശത്തെ മത-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഷുഹൈബിനെ കൊന്നതിലൂടെ സി.പി.എമ്മിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കൽ കൂടി വെളിവായിരിക്കുകയാണെന്നും രാജ്യത്ത് സംഘപരിവാരിന്റെ വർഗ്ഗീയ ഫാസിസത്തെ ചെറുക്കുന്നതിനൊപ്പം തന്നെ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തെ എതിർക്കേണ്ടത് അനിവാര്യമാണെന്നും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

അസഹിഷ്ണുതയുടെ വക്തക്കാളാണ് സി.പി.എം എന്ന് വ്യക്തമായിരിക്കുകയാണെന്നും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതിലൂടെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാമെന്ന് സി.പി.എം വ്യാമോഹിക്കണ്ടെന്നും ഐ.എസ് തീവ്രവാദികളേക്കാൾ മനഃസാക്ഷിയില്ലാതെയാണ് 37ൽ പരം വെട്ടുകൾ വെട്ടി ഷുഹൈബിനെ കൊലപ്പെടുത്തിയതെന്നും ഇത്തരം ഫാസിസ്റ്റ് നടപടികൾ ആവർത്തിക്കുന്നതിലൂടെ ആർ.എസ്.എസ് ദേശീയതലത്തിൽ കേരളത്തിനെതിരെ ഉയർത്തുന്ന വാദമുഖങ്ങൾ സാധൂകരിക്കുകയാണ് സി.പി.എം എന്നും യോഗത്തിൽ സംസാരിച്ചവർ കുറ്റപ്പെടുത്തി. 

ഐ.വൈ.സി.സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതം പറഞ്ഞ യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ബഷീർ അന്പലായി, കെ.എം.സി.സി ബഹ്റൈൻ മുൻ പ്രസിഡണ്ട് സി.കെ അബ്ദുൽ റഹുമാൻ, കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ.പി ഫൈസൽ, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം നേതാവ് സനൽ കുമാർ ഗോപിനാഥൻ പിള്ള എന്നിവർ അനുശോചിച്ച് പ്രസംഗിച്ചു. ഐ.വൈ.സി.സി ചാരിറ്റി വിംഗ് കൺവീനർ ഷിഹാബ് കറുകപ്പുത്തൂർ നന്ദി പറഞ്ഞു.

You might also like

  • Straight Forward

Most Viewed