ഗൗ­രി­യു­ടെ­ മരണം : സ്‌കൂൾ മാ­നേ­ജ്മെ­ന്റി­ന്റെ­ വി­ശദീ­കരണം തള്ളി­ വി­ദ്യാ­ഭ്യാ­സ വകു­പ്പ്


കൊല്ലം : ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർത്ഥി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് സ്കൂളിൽ വരവേൽപ്പ് നൽകിയ സംഭവത്തിൽ മാനേജ്മെന്റിന് വേണ്ടി കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമൻ നൽകിയ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തള്ളി. കേസിലെ പ്രതികളായ അദ്ധാപകർ സിന്ധുപോൾ, ക്രസന്റ് നെവിസ് എന്നിവരെ കേക്ക് മുറിച്ചും ലഡു വിതരണം നടത്തിയും വരവേറ്റ പ്രിൻസിപ്പൽ ഷെവലിയാർ ജോണിനെ നീക്കം ചെയ്യണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഉപഡയറക്ടർ മാനേജ്മെന്റിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.

കേസിലെ പ്രതികൾക്ക് സ്കൂൾ അധികൃതർ നൽകിയ  സ്വീകരണം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെ കുറിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർ ആദ്യം ഫോണിലൂടെയും പിന്നീട് രേഖാമൂലവും പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിരുന്നു. രണ്ട് തവണയും തൃപ്തികരമായ മറുപടി പ്രിൻസിപ്പൽ നൽകിയില്ല. തുടർന്നാണ് ഇദ്ദേഹത്തെ നീക്കം ചെയ്യണമെന്ന ആവശ്യത്തിലേക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് മാറിയത്. 

പ്രിൻസിപ്പലിനെ ഒഴിവാക്കിയില്ലെങ്കിൽ അടുത്ത അദ്ധ്യയന വർഷം സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും വ്യക്തമാക്കിയിരുന്നു. പദവിയിൽ നിന്നൊഴിയാൻ പ്രിൻസിപ്പൽ സന്നദ്ധത അറിയിച്ചെങ്കിലും ഇക്കാര്യം ഗവേണിംഗ് ബോഡിയുടെ പരിഗണനയിലാണെന്നും നിയമോപദേശം തേടുമെന്നുമാണ് ബിഷപ്പിന്റെ മറുപടിയിലുള്ളത്. എന്നാൽ രാജിവെക്കാൻ സന്നദ്ധനായ പ്രിൻസിപ്പലിനെ മാനേജ്മെന്റ് സംരക്ഷിക്കുന്നുവെന്ന വിലയിരുത്തലാണ് വിദ്യാഭ്യാസ വകുപ്പിന്. കത്തിലെ അവ്യക്തതകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ സൂചിപ്പിച്ച് വീണ്ടും സ്കൂൾ മാനേജ്മെന്റിന് കത്ത് നൽകിയേക്കും.

You might also like

  • Straight Forward

Most Viewed