കർണാടകയിൽ മിന്നൽ റെയ്ഡ്: 26 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും നാലുപേർക്ക് സസ്പെൻഷനും

ഷീബ വിജയൻ
ബംഗളൂരു I കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഉപലോകായുക്തയുടെ മിന്നൽ സന്ദർശനം കലാശിച്ചത് 26 ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും നാലുപേരുടെ സസ്പെൻഷനിലും. മാണ്ഡ്യ ജില്ലയിൽ വ്യാപകമായ അഴിമതിയും കൈക്കൂലിയും ക്രമക്കേടുകളും കണ്ടെത്തിയതിനെത്തുടർന്നാണ് ഉപലോകായുക്ത ജസ്റ്റിസ് ബി. വീരപ്പ മിന്നൽ സന്ദർശനം നടത്തിയത്. വിവിധ ഉദ്യോഗസ്ഥർക്കെതിരെ 22 പരാതികൾ ലഭിച്ചതിനെത്തുടർന്നായിരുന്നു മിന്നൽ പരിശോധന. ശ്രീരംഗപട്ടണത്തുനിന്ന് സീവേജ് കാവേരി നദിയിൽ നിക്ഷേപിക്കുന്നതിന് അനുമതി നൽകിയതുൾപ്പെടെ നിരവധി പരാതികളിൽ നടപടി കൈക്കൊണ്ടു. കഴിഞ്ഞ 200 വർഷമായി ബംഗളൂരു നഗരത്തിലേക്ക് കുടിവെള്ളമെടുക്കുന്നത് കാവേരിയിൽ നിന്നാണ്. ഡിജിറ്റൽ പേയ്മെന്റ് ആപ്പു വഴി കൈക്കൂലി വാങ്ങിയതും കൈയ്യോടെ പിടികൂടി. അനധികൃതമായി ബാറുകൾക്ക് അനുമതി, സാമൂഹ്യ നീതി വകുപ്പിന്റെ ഹോസ്റ്റൽ അനുമതിയിലെ അഴിമതി, താടാക തീരങ്ങളിലെ കൈയേറ്റം, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മാണ്ഡ്യ നഗരവികസന അതോറിറ്റിയുടെ സ്ഥലങ്ങൾ അനധികൃതമായി നൽകൽ തുടങ്ങിയ അഴിമതിയുടെ പരമ്പര തന്നെയാണ് കണ്ടെത്തിയത്.
DSADFSFDS