വ്യാജ ഔദ്യോഗിക രേഖകൾ നിർമ്മിച്ച കസ്റ്റംസ് ഓഫീസർക്ക് ജയിൽ ശിക്ഷ
മനാമ : വ്യാജ ഔദ്യോഗിക രേഖകൾ നിർമ്മിച്ചതിനെത്തുടർന്ന് ആഭ്യന്തരമന്ത്രാലയത്തിലെ കസ്റ്റംസ് അഫേഴ്സ് ജീവനക്കാരന് ഹൈ ക്രിമിനൽ കോടതി ഒരു വർഷത്തെ തടവ് വിധിച്ചു. കൂടുതൽ ഔദ്യോഗിക പദവികൾ സ്വന്തമാക്കാനായി 39കാരനായ പ്രതി സിവിൽ സർവ്വീസ് ബ്യൂറോയിൽ (സി.എസ്.ബി.) വ്യാജ രേഖകൾ സമർപ്പിക്കുകയായിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
കസ്റ്റംസ് അതോറിറ്റി സംഭവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആന്റി−കറപ്‌ഷൻ, എക്കണോമിക് − ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പരിശീലന−വികസന ഡയറക്ടറേറ്റിലെ എക്യുപ്മെന്റ് മാനേജ്മെന്റ് സൂപ്പർവൈസർ സ്ഥാനം ലഭിക്കുന്നതിന് വ്യാജരേഖകൾ നിർമ്മിക്കുകയായിരുന്നുവെന്ന് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.

