മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കർണ്ണാടക മംഗലാപുരം സ്വദേശി ലെവിൻ കുമാർ(43) ഹൃദയാഘാതം മൂലം മരിച്ചു. ബി ഡി എഫഫിൽ ഐ ടി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ റാസൻ റുമയിലെ താമസ സ്‌ഥലത്തുവച്ചാണ് മരിച്ചത്. ഭാര്യയും 10 വയസ്സുള്ള മകനുമുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
