ബഹ്‌റൈൻ പ്രവാ­സി­ നി­ര്യാ­തനാ­യി­


മനാമ : ബഹ്‌റൈനിലെ കുവൈത്ത് എംബസിയിലെ മിലിറ്ററി വിഭാഗത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹമീദ് (61) രക്തസമ്മർദ്ദം മൂലം ഇന്നലെ നിര്യാതനായി. രക്തസമ്മർദ്ദം മൂലം ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിരുന്നു ഹമീദ്. രക്തസമ്മർദം കൂടി തലയിലെ ഞരന്പുകൾ പൊട്ടിയതാണ് മരണ കാരണമായി ഡോക്ടർമാർ പറയുന്നത്.

മൃതദേഹം നാട്ടിലേയ്ക്കയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുരോഗമിക്കുന്നു. കന്യാകുമാരി ജില്ലയിലെ തേങ്ങാപട്ടണം സ്വദേശിയാണ് ഹമീദ്. ഭാര്യ: സക്കീന, മക്കൾ: ആദിൽ, ഷീല, ഹൻസാന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed