ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്സ് ഹോസ്പിറ്റലിലെ മുൻ ജീവനക്കാരി നിര്യാതയായി
മനാമ : ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്സ് ഹോസ്പിറ്റലിലെ മുൻ ജീവനക്കാരിയായിരുന്ന ആനി ജേക്കബ് (63) നിര്യാതയായി. ഒരാഴ്ചയോളമായി അസുഖ ബാധിതയായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 37 വർഷത്തോളം ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017ലാണ് വിരമിച്ചത്. നാളെ ഉച്ചയ്ക്ക് നാഷണൽ ഇവാഞ്ചിലിക്കൽ ചർച്ചിൽ മരണ ശുശ്രഷയും പ്രാർത്ഥനയും നടക്കും. തുടർന്ന് മൃതദേഹം നാട്ടിലേയ്ക്ക് അയക്കും. സംസ്ക്കാരം തിങ്കളാഴ്ച നടക്കും. ഭർത്താവ് ജേക്കബ് വി. മാത്യു, മക്കൾ: നോയൽ മാത്യു ജേക്കബ്, നിഷ ആൻ ജേക്കബ്, പേരക്കുട്ടികൾ: ആലിയ നോയൽ, മോറിയ ഡെൻസിൽ.

