ജനുവരി 25ന് കോ­ളേജ് ഗസ്റ്റ് അദ്ധ്യാ­പകരു­ടെ­ പണി­മു­ടക്ക്


കോഴിക്കോട് : വേതന വർദ്ധനവാവശ്യപ്പെട്ട് സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അദ്ധ്യാപകർ പ്രക്ഷോഭത്തിന്. പ്രതിഷേധത്തിന്റെ ഭാഗമായി 25ന് ക്ലാസുകൾ ബഹിഷ്കരിച്ച് സൂചനാപണിമുടക്ക് നടത്തുമെന്ന് ഓൾ കേരള കോളേജ് ഗസ്റ്റ് ലക്ചേഴ്സ് യൂണിയൻ പ്രസിഡണ്ട് ഡോ. പി.പി രജിതും സെക്രട്ടറി വി.എം ദിലീപ്കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2010ൽ നടപ്പിലാക്കിയ സേവന വേതന വ്യവസ്ഥയനുസരിച്ചാണ് ഗസ്റ്റ് അദ്ധ്യാപകർക്ക് വേതനം നൽകുന്നത്. 

മണിക്കൂറിന് 500 രൂപയും ആഴ്ചയിൽ 16 മണിക്കൂറിൽ താഴെയും ക്ലാസെടുത്താൽ മതിയെന്നാണ് നിർദ്ദേശമെങ്കിലും മുഴുവൻ സമയവും ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ താൽക്കാലിക അദ്ധ്യാപകന്റെ വേതനം പ്രതിദിനം 1750 രൂപയാക്കി സർക്കാർ ഓർഡർ ഇറക്കിയിട്ടുണ്ടെങ്കിലും അത് നടപ്പായിട്ടില്ലെന്നുമാണ് ആക്ഷേപം. തുല്യ ജോലിക്ക് തുല്യ വേതനം എന്ന വ്യവസ്ഥ പാലിച്ച് ഫെബ്രുവരി 28നകം കുടിശ്ശിക സഹിതം എല്ലാ വേതനവും വിതരണം ചെയ്യണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed