ബഹ്‌റൈനിൽ പൊടി കാറ്റ് രൂക്ഷമാകുന്നു.


മനാമ:  ഇന്ന് രാവിലെ മുതൽ ബഹ്‌റൈനിലെ മിക്ക ഇടങ്ങളിലും വീശിയിരുന്ന പൊടി കാറ്റ്  രൂക്ഷമാകുന്നു.  കുവൈറ്റിൽ നിന്നും എത്തുന്ന വടക്ക് പടിഞ്ഞാറൻ  കാറ്റിന്റെ  ഫലമായി ബഹ്‌റൈനിലെ വടക്ക് പ്രദേശങ്ങളിൽ വൈകീട്ട് നാലുമണി വരെ പൊടിക്കാറ്റ്  കാറ്റുവീശാനുള്ള സാധ്യതയുണ്ടെന്ന് ബഹ്‌റൈന്‍ കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ചില ഇടങ്ങളിൽ കൂടിയ തോതിൽ മണൽ കാറ്റ് വീശാനുള്ള സാധ്യത ഉണ്ട്. അതിനാൽ  ബൈക്ക് യാത്രക്കാർ ഏറെ ശ്രദ്ധിക്കേണ്ടതാണെന്നും വാഹനങ്ങൾ ഓടിക്കുന്പോള്‍ പരമാവധി അകലം പാലിക്കുണമെന്നും  അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed