ബഹ്‌റൈനിൽ മദ്യ വില കുറഞ്ഞു


മനാമ : ബഹ്‌റൈനിൽ മദ്യത്തിന് വില കുറഞ്ഞു. പ്രീമിയർ, ലോക്കൽ ബ്രാൻഡുകൾ അടക്കമുള്ള എല്ലാ ബ്രാൻഡുകൾക്കും ലിറ്ററിന് 2 ദിനാർ വരെയാണ് വില കുറഞ്ഞത്. ബഹ്‌റൈനിലെ പ്രധാന ബീവറേജ് ശാഖകളിലൊക്കെ പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും.

മദ്യത്തിന് രണ്ടു വർഷം മുൻപുണ്ടായ വിലയിലേക്കാണ് ഇപ്പോൾ തിരിച്ചു പോയിരിക്കുന്നത്. എങ്കിലും സമീപകാലത്ത് തന്നെ രാജ്യത്ത് വാറ്റ് നടപ്പിലാകുന്നതോടെ മദ്യത്തിനും വില വര്‍ദ്ധിക്കും. അതേ സമയം ബഹ്‌റൈനിലെ ബാറുകളിൽ മദ്യവിലയിൽ മാറ്റമുണ്ടാകുമോ എന്നുള്ള കാര്യം ഇതുവരെ  സ്‌ഥിരീകരിച്ചിട്ടില്ല.

മദ്യ വില കുറഞ്ഞതോടെ കൂടിയ വിലയ്ക്ക് മദ്യം വാങ്ങി കരിഞ്ചന്തയിൽ വിറ്റിരുന്ന പലരും  നിലവിലെ സ്റ്റോക്ക് എങ്ങിനെ വിറ്റഴിക്കും എന്ന ആശങ്കയിലായിരിക്കുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed