യു­.എ.ഇയി­ലെ­ സൂ­പ്പർ­മാ­ർ­ക്കറ്റു­കളിൽ ഇനി­ വി­റ്റാ­മിൻ ഡി­ ജലം ലഭ്യമാ­കും


ദുബൈ : യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകളിൽ ഇനി മുതൽ വൈറ്റമിൻ ഡി കുപ്പിവെള്ളം ലഭ്യമാകും. വിറ്റാമിൻ‍ ഡി യുടെ അപര്യാപ്ത നേരിടുന്നവർക്ക് ഇത് സഹായകരമാകും. ഓറഞ്ച് നിറത്തിലുള്ള 'അൽ ഐൻ വൈറ്റമിൻ ഡി' ബോട്ടിൽ വെള്ളം കഴിഞ്ഞ ദിവസമാണ് സൂപ്പർ മാർക്കറ്റുകളിൽ എത്തിച്ചത്. ഇന്റർനാഷണൽ വാട്ടർ സമ്മിറ്റിൽ ആണ് ഇത് അവതരിപ്പിച്ചത്.

അഗതിയ ഗ്രൂപ്പാണ് ഉൽപ്പന്നത്തിന്റെ നിർമ്മാതാക്കൾ. ലോകത്തിലെ ആദ്യത്തെ വിറ്റാമിൻ ഡി ജലം ആണിതെന്നും യാതൊരു പ്രിസർവേറ്റീവുകളും ഇതിൽ ഉപയോഗിക്കുന്നില്ലെന്നും കന്പനി പറയുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നൂറു ശതമാനം സുരക്ഷിതമാണിതെന്ന് നിർമ്മാതാക്കളായ അഗതിയ ഗ്രൂപ്പ് അബുദാബിയിൽ പത്രസമ്മേളനത്തിൽ‍ പറഞ്ഞു. 500 എം.എൽ ബോട്ടിലെ വെള്ളത്തിനു രണ്ടു ദിർഹമാണ് വില.വിറ്റാമിൻ ഡിയുടെ കുറവുള്ളവരാണ് രാജ്യത്തെ 78% ആളുകളും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം പ്രാവർത്തികമാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed