തംകീന് ഐഎസ്ഒ അംഗീ­കാ­രം


മനാമ : ലേബർ ഫണ്ട് തംകീന് ഐഎസ്ഒ 9001-−2015 അംഗീകാരം ലഭിച്ചു. എല്ലാ വകുപ്പുകളിലും നിലവാരം വികസിപ്പിക്കുന്നതിനുള്ള തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമായാണ് തംകീന് ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഏറ്റവും പുതിയ ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന സർക്കാർ സംഘടനയാണ് തം കീൻ.

ഉപയോക്താക്കൾക്ക് നൽകുന്ന പരമാവധി സേവനങ്ങൾ ഫലപ്രദമായി മെച്ചപ്പെടുത്തുന്നതിനുള്ള
അംഗീകാരമായാണ് ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ഫലപ്രദമായി നിർവ്വ ഹിക്കുന്നതിലും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും, തംകീൻ പരമാവധി ഉത്തരവാദിത്വം നിർവ്വഹിക്കുന്നുണ്ടെന്ന് സി.ഇ.ഒ ഡോ. ഇബ്രാഹിം മുഹമ്മദ് ജനാഹി പറഞ്ഞു. 

സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഉന്നത നിലവാരം പുലർത്തിയതിന് ലഭിച്ച അംഗീകാരമായ ഐഎസ്ഒ 9001-−2015 സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ സർക്കാർ സംഘടനയാണ് തംകീൻ എന്നതിൽ അഭിമാനമുണ്ടെന്നും ഡോ. ഇബ്രാഹിം പറഞ്ഞു. നടപടികളിലെ സുതാര്യതയും, നിലവാരത്തിൽ സുസ്ഥിരതയും തംകീന്റെ പ്രഖ്യാപിത നയമാണ്. ഉത്തരവാദിത്വങ്ങളിൽ വിടവില്ലാത്ത ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിലും തംകീൻ ശ്രദ്ധിക്കുന്നുണ്ട്. തംകീന്റെ ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഐഎസ്ഒ അംഗീകാരത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed