ഫ്രണ്ട്‌സ് വനി­താ­വി­ഭാ­ഗത്തിന് പു­തി­യ സാ­രഥി­കൾ


മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം 2018−19 കാലയളവിൽ മനാമ ഏരിയക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നദീറ ഷാജിയാണ് പുതിയ ഏരിയ ഓർ‍ഗനൈസർ, മെഹ്റ മൊയ്ദ്ദീൻ അസിസ്റ്റന്‍റ് ഓർ‍ഗനൈസറും, ഫസീല ഹാരിസ് പി.ആർ ‍−മീഡിയ കൺ‍വീനറുമായി തിരഞ്ഞെടുക്കപ്പെട്ടു. ഏരിയ തിരഞ്ഞെടുപ്പിന് ഫ്രണ്ട്സ് പ്രസിഡണ്ട് ജമാൽ നദ്−വി ഇരിങ്ങലും യൂണിറ്റ് തിരഞ്ഞെടുപ്പുകൾ‍ക്ക് ജന. സെക്രട്ടറി, എം.എം സുബൈർ, വൈസ് പ്രസിഡണ്ട് സഈദ് റമദാൻ നദ്−വി, സക്കീന അബ്ബാസ്, ജമീല ഇബ്രാഹീം, റഷീദ സുബൈർ, സാജിദ സലീം എന്നിവരും നേതൃത്വം നൽ‍കി.

തുടർന്ന് വിവിധ യൂണിറ്റ് ഭാരവാഹികളെ അതാത് യൂണിറ്റ് പ്രവർ‍ത്തകർ യോഗം ചേർ‍ന്ന് തിരഞ്ഞെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed