കെ.സി.എ ടാലന്റ് സ്കാൻ ഗായകൻ വിൽസ്വരാജ് ഉദ്ഘാടനം ചെയ്തു
മനാമ : കെ.സി.എയുടെ നേതൃത്വത്തിൽ നടക്കുന്ന പതിനാറാം കലാസാഹിത്യ സാംസ്‌കാരിക മത്സര പരിപാടിയായ യു.എ.ഇ എക്സ്ചേഞ്ച്-കെ.സി.എ ടാലന്റ് സ്കാൻ പ്രമുഖ പിന്നണി ഗായകൻ വിൽസ്വരാജ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ വിനീത് കുമാർ മുഖ്യാതിഥിയായി. കുട്ടികളുടെ കലാപരമായിട്ടുള്ള ഉന്നതിക്ക് വേണ്ടി നടത്തുന്ന ഇത്തരം പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്ന് വിൽസ്വരാജ് ഉദ്ഘാടന വേളയിൽ പറഞ്ഞു.
1614 എൻട്രികളിൽ നിന്നും തിരഞ്ഞെടുത്ത 483 പേർ നാല് ഗ്രൂപ്പുകളായി നാൽപ്പത് ഇനങ്ങളിലായാണ് മത്സരിക്കുന്നത്. ചടങ്ങിൽ ജനറൽ സെക്രട്ടറി വിജു കല്ലറ ജോസ്, പ്രസിഡണ്ട് കെ.പി ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

