അൽ അറീൻ പാർക്കിൽ റെക്കോർഡ് സന്ദർശകർ : മോടി കൂട്ടാൻ പദ്ധതികൾ
മനാമ : അൽ അറീൻ പാർക്കിൽ മുൻകാലങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. സന്ദർശകരുടെ വർദ്ധനവിനെ തുടർന്ന് പാർ
ക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ രൂപീകരിച്ചു. 2017ലെ കണക്കനുസരിച്ച് ബഹ്റൈനിലെ അൽ അറീൻ പാർക്കിൽ നിരവധി സന്ദർശകരാണ് വന്നുപോയത്. 323286 സന്ദർശകരാണ് കഴിഞ്ഞ വർഷം അൽ അറീൻ പാർക്ക് സന്ദർശിച്ചത്. 2016നെഅപേക്ഷിച്ച് ഏകദേശം 112200 ആളുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാർക്ക് കൂടുതൽ ഹരിതാഭമാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ സസ്യ ജന്തു ജാലങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ കൂടുതൽ സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് പാർക്ക് ജീവനക്കാർ. കൂടാതെ ജാപ്പനീസ് രീതിയിലുള്ള ഗാർഡൻ, ട്രഡീഷണൽ ഗാർഡൻ, വന്യ മൃഗ സങ്കേതം എന്നിവയും വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തും. മാത്രമല്ല പാർക്ക് സന്ദർശനത്തിന് എത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ആലോചനയിൽ ഉണ്ടെന്ന് അൽ അറീനിലെ ടൂറിസം ഗൈഡ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സാഗർ കാമിസ് പറഞ്ഞു.

