ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു
മനാമ: ഫ്രണ്ട്സ് ഒാഫ് ബഹ്റൈൻ സ്നേഹസംഗമം എന്ന പേരിൽ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. പ്രസിഡണ്ട് ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ എഫ്.എം ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മറ്റിയംഗം അജയകൃഷ്ണൻ, ഫ്രീ ലാന്‍റ് ഫോട്ടോ ഗ്രാഫർ സത്യൻ പേരാന്‍പ്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുടുംബ സൗഹൃദവേദി അജിത്കുമാർ, വി. ഗോപാപാലൻ, മോനി ഒടികണ്ടത്തിൽ, രാജ് ഉണ്ണികൃഷ്ണൻ, മനിലാ റാഫി, വനിതാ വിഭാഗം സെക്രട്ടറി സൈറാ പ്രമോദ്, വനിതാ വിഭാഗം പ്രസിഡണ്ട് റീനാ രാജീവ് എന്നിവർ സംസാരിച്ചു. ഷിൽസ റിലീഷ്, സാന്ദ്ര ഡിക്സൺ, ഐശ്വര്യപിള്ള, അമദൃയ് റിലീഷ്, അഗ്രജ് റിലീഷ്, സഞ്ജന സതീഷ്, അർഷിത രാജീവ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

