മെഡിക്കൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റാംലി ലുലുവിൽ വെച്ച് ‘ബി എ ഹീറോ. സേവ് എ ലൈഫ്’ എന്ന സന്ദേശവുമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. മെഡിക്കൽ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. മുഹമ്മദ് ഹമീദ് ജിൻസി എൽദോസ്, സ്മിത ബഹ് നാൻ, ടിന, ആൻ മാത്യു എന്നിവരാണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്. വേദി ഒരുക്കികൊടുത്ത ലുലു റംലി അധികൃതർക്കും മാൾ മാനേജ്മെന്റിനും കൂടാതെ സ്പോൺസർഷിപ്പ് നൽകി സപ്പോർട്ട് ചെയ്ത ക്ലിയർ വിഷൻ ഒപ്റ്റിക്കൽസിനും, പരിപാടിക്ക് നേതൃത്വം നൽകിയവരെയും തുടർന്ന് നടന്ന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും യൂത്ത് അസോസിയേഷൻ സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

