കനത്ത മൂ­ടൽ‍ മഞ്ഞ്; ബഹ്‌റൈനിൽ വി­മാ­ന സർ­വ്വീ­സു­കൾ‍ പു­നഃസ്ഥാ­പി­ച്ചു­


മനാമ: പുതുവത്സര രാത്രിയിലും തലേന്നുമായി രാജ്യത്ത് ഉണ്ടായ കനത്ത മൂടൽ‍ മഞ്ഞിനെ തുടർ‍ന്ന് മുടങ്ങിയ വിമാന സർവ്വീസുകൾ‍ പുനഃസ്ഥാപിച്ചതായി അധികൃതർ‍ അറിയിച്ചു. 34 ഫ്ളൈറ്റുകളാണ് മൂടൽ‍ മഞ്ഞിനെ തുടർ‍ന്ന് സർ‍വ്വീസ് വൈകിപ്പിച്ചത്. 

പല ഫ്ളൈറ്റുകളും കുവൈത്ത്, ദുബൈ, ദമാം എന്നിവിടങ്ങളിലേയ്ക്ക് ദിശ മാറ്റി വിട്ടിരുന്നു. ബഹ്റൈൻ ദേശീയ വിമാന കന്പനിയായ ഗൾ‍ഫ് എയറിന്റെ നിരവധി സർ‍വ്വീസുകളാണ് മൂടൽ‍ മഞ്ഞ് കാരണം റദ്ദാക്കിയത്. ഈ പ്രശ്നം കാരണം ബഹ്റൈനിൽ‍ പുതുവത്സരം ആഘോഷിക്കാനിരുന്ന നിരവധി പേർ‍ക്ക് അത് സാധ്യമായില്ല. 

കേരളത്തിൽ‍ നിന്നുള്ള ഡിസംബർ‍ 30 മുതൽ‍ ബഹ്റൈനിലേയ്ക്ക് വരാനുണ്ടായിരുന്നവരുടെയും യാത്ര ഇതു കാരണം മുടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed