ബഹ്റൈൻ പ്രവാസി നിര്യാതനായി
മനാമ: ദീർഘകാലമായി ബഹ്റൈനിൽ ജോലി ചെയ്തു വന്നിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശിയായ ജേക്കബ് പി. എബ്രഹാം ഹൃദയാഘാതം മൂലം സൽമാനിയ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. 58 വയസായിരുന്നു. ബിനി ജേക്കബാണ് ഭാര്യ. മക്കൾ - റോസ്ലിൻ മേരി ജേക്കബ് (ബഹ്റൈനിൽ ജോലി ചെയ്യുന്നു), ജോയൽ അബ്രഹാം ജേക്കബ് (കോളേജ് വിദ്യാർത്ഥി).

