വാ­ട്സാ­പ്പ് ഗ്രൂ­പ്പു­കൾ സൂ­ക്ഷ്മ നി­രീ­ക്ഷണത്തി­ൽ


മനാമ: രാജ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി സന്ദേശങ്ങൾ കൈമാറുകയും, വ്യാപകമായി ഗൂഢാലോചനകൾ നടത്തുകയും ചെയ്യുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പല വാട്സാപ്പ് ഗ്രൂപ്പുകളെയും ബഹ്റൈൻ ഗവൺമെന്റ് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നു. പരസ്പരം സന്ദേശങ്ങൾ അയക്കാനും, അടുത്ത് ഇടപഴകാനും സാധിക്കുന്ന സൗഹൃദ കൂട്ടായ്മകളായി പ്രവർ‍ത്തിക്കുന്ന പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ധതയ്ക്കും എതിരെയുള്ള വാർത്തകളും, അനാവശ്യ സംഭാഷണങ്ങളും, ഫോട്ടോകളും, വീഡിയോകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പേഴ്സണൽ‍ മെസേജുകൾ‍ക്കൊപ്പം 256 പേരെ വരെ ഉൾ‍ക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകൾ‍ സൃഷ്ടിക്കാനുള്ള സൗകര്യവും വാട്സ്ആപ്പിനുണ്ട്. ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് ആവശ്യമില്ലാത്ത സന്ദേശങ്ങൾ‍ പലതും പ്രചരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളെ നിയന്ത്രിക്കാനും, സുരക്ഷ ഉറപ്പ് വരുത്താനുമാണ് കർശ്‍ശനമായ നടപടികൾ‍ അണിയറയിൽ‍ ഒരുങ്ങുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനുകളെയാണ് നിയമം കാര്യമായി ബാധിക്കുക. തെറ്റായ വാർ‍ത്തകളുടെ പ്രചരണവും ഇത്തരം ഗ്രൂപ്പുകളിലൂടെ പരക്കുന്നുണ്ട്. ബഹ്റൈനിൽ‍ വാഹാനാപകടം, ദുരന്തങ്ങൾ‍ എന്നിവയുടെ ചിത്രങ്ങളും, വീഡിയോകളും സോഷ്യൽ‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ്. പലർ‍ക്കും ഇതിനെ പറ്റി അവബോധമില്ല എന്നതാണ് യാത്ഥാർ‍ത്ഥ്യം. ഫേസ്ബുക്ക് പോലെയുള്ള ഇടങ്ങളിൽ‍ ഇത്തരം വാർ‍ത്തകൾ‍ നൽ‍കുന്നതിന് ബഹ്റൈൻ ഇൻ‍ഫർ‍മേഷൻ മന്ത്രാലയത്തിന്റെ മുൻ‍കൂർ‍ അനുമതി ആവശ്യമാണ്. അല്ലാത്ത പക്ഷം ആരെങ്കിലും പരാതിയുമായി മന്ത്രാലയത്തെ സമീപിക്കുകയാണെങ്കിൽ‍ നിയമനടപടി ഉണ്ടാകും.

വാട്‌സ്ആപ്പ് ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണെങ്കിലും അത് ഉപയോഗപ്രദമാക്കുന്നതിന് പകരം അവയെ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുകയാണെന്ന് അധികൃതർ‍ പറയുന്നു. പലരുടെയും അക്കൗണ്ടുകൾ അജ്ഞാത സന്ദേശങ്ങൾ സ്വീകരിക്കുക വഴി ഹാക്ക് ചെയ്യപ്പെടുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. സന്ദേശങ്ങളോ ലിങ്കുകളോ തുറക്കുന്നതിന് മുൻപ് ആരാണ് അയച്ചത് എന്ന് വ്യക്തത വരുത്താത്തതുകൊണ്ടാണ് ഇത്തരം അപകടങ്ങൾ‍ ഉണ്ടാകുന്നത്. ബഹ്റൈനിൽ‍ പോൺ സൈറ്റുകൾ‍ അനുവദനീയമല്ല. എങ്കിലും വാട്സ്ആപ് പോലെയുള്ള സോഷ്യൽ‍ പ്ലാറ്റ് ഫോമുകളിലൂടെ ധാരാളം അശ്ലീല ഫോട്ടോകളും, വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതും ഇവിടെ ശിക്ഷാർ‍ഹമായ കാര്യമാണ്. നിരവധി പേരാണ് ഇത്തരം കാര്യങ്ങൾ‍ക്കായി വാട്സ്ആപ്പിനെ ഉപയോഗിക്കുന്നത്.

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനമാണ് വാട്സ്ആപ്പ്. ഇന്റർനെറ്റ്‌ ബന്ധം ഉപയോഗിച്ചാണ്‌ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും അവരുടെ സ്ഥാനമുൾപ്പെടെ അയയ്ക്കാനാവും എന്നതാണ് മറ്റൊരു സവിശേഷത. ഗൂഗിൾ ആൻഡ്രോയിഡ്, ബ്ലാക്ക്ബെറി, ആപ്പിൾ എന്നിവയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, നോക്കിയയുടെ ചില ഫോണുകൾ, വിൻഡോസ് ഫോൺ തുടങ്ങിയവയിൽ ഇത് പ്രവർത്തിക്കും. 2009ൽ അമേരിക്കക്കാരായ ബ്രയാൻ ആക്റ്റൺ, ജാൻ കൂം എന്നിവർ ചേർന്നാണ് വാട്സ്ആപ്പ് വികസിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed