ബംഗ്ലാദേശുമായി വ്യാപാരബന്ധം മെച്ചപ്പെടുത്തി ബിസിസിഐ
മനാമ : ഇരു രാജ്യങ്ങളുടെയും പൊതുവായ അഭിലാഷങ്ങൾ നേടിയെടുക്കാൻ ബഹ്റൈനും ബംഗ്ലാദേശും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രി ചെയർമാൻ ഖാലിദ് അബ്ദുൾ റഹ്മാൻ അൽ മോയദ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും വ്യാപാര മേഖലകൾക്കിടയിലെ പങ്കാളിത്ത ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ബംഗ്ലാദേശുമായി വ്യാപാര ബന്ധം വർദ്ദിപ്പിക്കുന്നതിനുള്ള ബിസിസിഐയുടെ താൽപര്യം അദ്ദേഹം വ്യക്തമാക്കി. ബിസിസിഐ ബോർഡ് അംഗമായ ജവാദ് അൽ ഹവാജിന്റെ സാന്നിധ്യത്തിൽ, ബെയ്റ്റ് അൽ-ടിജാറിൽ, ബംഗ്ലാദേശ് ഫിനാൻസ് ആന്റ് പ്ലാനിംഗ് മന്ത്രി മുഹമ്മദ് അബ്ദുൾ മന്നാനുമായി അടുത്തിടെ നടത്തിയ ഒരു യോഗത്തിലാണ് അൽ മോയദ് ഈ പ്രസ്താവന നടത്തിയത്. ബഹ്റൈനുമായുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നതായി ബംഗ്ലാദേശ് മന്ത്രി പറഞ്ഞു.

