ബഹ്‌റൈൻ പൗരന്മാർക്ക് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
മനാമ : ഇറാനിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളും അസ്വാസ്ഥ്യവും നഗരങ്ങളിലെ അക്രമങ്ങളും കാരണം, ഒരു സാഹചര്യത്തിലും ഇറാൻ സന്ദർശിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം എല്ലാ ബഹ്റൈൻ പൗരൻമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇറാനിലുള്ള ബഹ്റിനിലെ പൗരൻമാരോട് ഉടൻ തന്നെ തിരിച്ചെത്താനും കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്താനും മന്ത്രാലയം ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

