പ്രവാ­സി­കൾ‍­ക്ക് ആശ്വാ­സമാ­കു­ന്ന നടപടി­കൾ‍ സ്വീ­കരി­ക്കും


മനാമ: പ്രവാസ ലോകത്ത് കഴിയുന്ന മലയാളികൾ‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്റ്റർ ജോർജ്ജ് വർഗീസ് എന്നിവർ‍ ഇന്നലെ നടത്തിയ വാർ‍ത്തസമ്മേളനത്തിൽ‍ അറിയിച്ചു. നാളിത് വരെ നടത്തി വന്ന സാമൂഹ്യപ്രവർ‍ത്തനങ്ങൾ‍ക്കുള്ള അംഗീകരമായിട്ടാണ് തന്റെ ഈ സ്ഥാനലബ്ധിയെ കാണുന്നതെന്നും, അതിലൂടെ പ്രവാസസമൂഹത്തിന് ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്യുന്നാതാണെന്നും പറഞ്ഞ സുബൈർ‍ കണ്ണൂർ‍, ഡിസംബർ‍ 12ന് ഇപ്പോഴത്തെ പ്രവാസി കമ്മീഷൻ ചെയർ‍മാൻ ജസ്റ്റിസ് ഭവദാസിന്റെ അദ്ധ്യക്ഷതയിൽ‍ നടന്ന യോഗത്തിൽ‍ പ്രവാസി പ്രശ്നങ്ങളെ പറ്റി ചർ‍ച്ചകൾ‍ നടന്നുവെന്നും ചില കാര്യങ്ങളിൽ‍ യോജിച്ച തീരുമാനങ്ങളിലെത്താൻ സാധിച്ചുവെന്നും അറിയിച്ചു. ജസ്റ്റിസ് ഭവദാസൻ, ആസാദ് തിരൂർ‍, ബെന്യാമിൻ, ഡോ. ഷംസീർ‍ വയലിൽ‍ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങൾ‍. തിരുവനന്തപുരത്ത് തൈക്കാട്ട് ഗസ്റ്റ് ഹൗസിന് സമീപമുള്ള നോർ‍ക്കാ റൂട്സ് കെട്ടിടത്തിലെ ഏഴാമത്തെ നിലയിലാണ് കമ്മീഷൻ ഓഫീസ് പ്രവർ‍ത്തിക്കുക. എല്ലാ അംഗങ്ങൾ‍ക്കും ഔദ്യോഗിക ഇമെയിൽ‍ വിലാസമുണ്ട്. അത് വഴിയും പ്രവാസികൾ‍ക്ക് തങ്ങളുടെ പ്രശ്നങ്ങൾ‍ ഇവരിലെത്തിക്കാവുന്നതാണ്. nricommission.m1@Kerala.gov.in എന്നതാണ് സുബൈർ‍ കണ്ണൂരിന്റെ വിലാസം. ഇതു കൂടാതെ ഓരോ മാസവും രണ്ട് ജില്ലകൾ‍ വീതം ജനുവരി മാസം മുതൽ‍ അദാലത്തുകൾ‍ നടത്തുന്നതാണ്. തിരുവനന്തപുരത്ത് ജനുവരി 11ന് ആദ്യ അദാലത്ത് നടക്കും. സുബൈർ‍ കണ്ണൂരിനാണ് കണ്ണൂർ‍, കാസർ‍ഗോഡ്, വയനാട് ജില്ലകളുടെ ചുമതല നൽ‍കിയിട്ടുള്ളത്. ബെന്യാമിൻ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ), ആസാദ് (മലപ്പുറം, പാലക്കാട്, തൃശ്ശൂർ‍, ഇടുക്കി, കോട്ടയം), ഷംസീർ‍ വയലിൽ‍ (കോഴിക്കോട്, എറണാകുളം) എന്നിങ്ങിനെയാണ് ചുമതലകൾ‍ നൽ‍കിയിരിക്കുന്നത്. 

പ്രവാസി കമ്മീഷൻ അംഗമായതിന് ശേഷം ഏകദേശം അറുപതോളം പരാതികൾ‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ‍ ബഹ്റൈനിലുള്ളവർ‍ക്ക് പരാതി നൽ‍കാനുള്ള ഒരു സ്ഥിരം സംവിധാനം നിലവിൽ‍ നോർ‍ക്ക റൂട്സ് പ്രവർ‍ത്തിക്കുന്ന ബഹ്റൈൻ കേരളീയ സമാജത്തിൽ‍ നടപ്പിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും സുബൈർ‍ കണ്ണൂർ‍ അറിയിച്ചു. ഏറ്റവുമധികം ശ്രദ്ധ കൊടുക്കാനുദ്ദേശിക്കുന്നത് പ്രവാസ ലോകത്ത് നിലനിൽ‍ക്കുന്ന പലിശ പ്രശ്നത്തിലാണെന്നും, നിസാരമായ തുക കടം വാങ്ങി വലിയ തുക തിരിച്ചടക്കേണ്ടി വരുന്ന അവസ്ഥ നിലനിൽ‍ക്കുന്നുവെന്നും നിരവധി പേർ‍ക്ക് ഇതിനാൽ‍ യാത്ര നിരോധനമടക്കമുള്ള കാര്യങ്ങളെ നേരിടേണ്ടി വരുന്നുണ്ടെന്നും സുബൈർ‍ പറഞ്ഞു. 

2010ൽ രൂപീകൃതമായതിന് ശേഷം മികച്ച പ്രവർത്തനങ്ങളാണ് പ്രവാസികൾക്ക് വേണ്ടി പ്രവാസി ക്ഷേമ ബോർഡ് ചെയ്തിട്ടുള്ളതെന്നും, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രവാസി ക്ഷേമ ബോർഡിൽ 72432 പുതിയ അംഗങ്ങൾ ഉണ്ടായതായും കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്റ്റർ ജോർജ്ജ് വർഗീസ് പറഞ്ഞു. പ്രവാസി പെൻഷൻ 2000 രൂപയാക്കിയതും എടുത്തുപറയേണ്ട കാര്യമാണ്. 2016-17 കാലത്ത് മരണാനന്തര ധനസഹായമായി 40,43,333 രൂപയും ചികിത്സ ധനസഹായമായി 19,42,557 രൂപയും വിവാഹ ധന സഹായമായി 2,100,000 രൂപയും വിദ്യാഭ്യാസ ഗ്രാൻഡായി 84,500 രൂപയും പെൻഷനായി 36,260,744 രൂപയും വിതരണം ചെയ്തിട്ടുണ്ട്. അംശാദായം അടവിൽ കുടിശ്ശിക വരുത്തിയ 60 വയസ്സ് കഴിഞ്ഞവർക്ക് അംശാദയവും പിഴയും, പലിശയും അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. മരണാന്തര സഹായം ഏകീകരിക്കുകയും ഒരു ലക്ഷം രൂപയായി കൂട്ടാനും സർക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. 

രജിസ്‌ട്രേഷൻ, ക്ഷേമനിധി അംഗത്വമെടുക്കൽ‍, അംശാദായ അടവ് തുടങ്ങിയവ പൂർണ്ണമായും ഓൺലൈൻ മുഖാന്തിരമാക്കിയത് ഏറെ ഗുണകരമായിട്ടുണ്ട്. അനുകൂല്യങ്ങൾക്കായുള്ള അപേക്ഷയും ഇപ്പോൾ പൂർണ്ണമായും ഓൺലൈൻ ആകാൻ തീരുമാനിച്ചതായും ജോർജ്ജ് വർഗീസ് പറഞ്ഞു. പുതുതായി സർക്കാരിന്റെ ശ്രദ്ധയിൽ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പ്രവാസികളുടെ അടവിന് ആനുപാതികമായി പെൻഷൻ വർധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ വിദേശ പ്രവാസികൾക്ക് ക്ഷേമനിധിയിൽ അംഗമാകുന്നതിനും പെൻഷൻ ലഭിക്കുന്നതിനും നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് പരിഗണനക്കായി നൽകിയത്. പ്രവാസികൾക്കുള്ള നിയമ പരിരക്ഷക്കായി പ്രവാസി കമ്മീഷൻ കൂടുതൽ നയപരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed