ഗൾ­ഫ് കപ്പ്: ഫാ­ൻ­സിന് കു­വൈ­ത്തി­ലേ­ക്ക് പറക്കാൻ 12 അധി­ക ഫ്ലൈ­റ്റു­കൾ


മനാമ: ഖത്തർ ടീമിനെ മറികടന്ന് സെമിഫൈനലിൽ എത്തിയതോടെ, കുവൈത്തിൽ നടക്കുന്ന ഗൾഫ് കപ്പിനായി, സ്വകാര്യമേഖല സ്ഥാപനങ്ങൾ ഉദാരമായ സംഭാവനകളാണ് ദേശീയ ഫുട്ബോൾ ടീമിന്റെ കളിക്കാർക്കും ആരാധകർക്കുമായി ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ ബഹ്റൈൻ ആരാധകരെ കുവൈത്തിൽ എത്തിക്കുന്നതിനായി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ രണ്ട് വിമാനങ്ങൾ അനുവദിച്ചിരുന്നു, ഇതിനെ പിന്തുണച്ചാണ് സ്വകാര്യമേഖല സ്ഥാപനങ്ങൾ സംഭാവനകളുമായി മുന്നോട്ട് വന്നിരിക്കുന്നത്.  ബഹ്റൈൻ ആരാധകരെ സൗജന്യമായി കുവൈത്തിലേക്ക് കളി കാണാൻ കൊണ്ടുപോകുന്നതിനായി 12 വിമാനങ്ങൾ അധികമായി  അനുവദിച്ചതായി യൂത്ത് ആന്റ് സ്പോർട്സ് അഫയേഴ്സ് മന്ത്രി ഹിഷാം ബിൻ മൊഹമ്മദ് അൽ ജൗദർ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ഒമാനെയാണ് ബഹ്‌റൈൻ ടീം നേരിടുന്നത്.

ബഹ്റൈൻ പെട്രോളിയം കമ്പനി (ഒരു വലിയ വിമാനം), നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ (രണ്ട് വിമാനങ്ങൾ), കുവൈറ്റി ഫിനാൻസ് ഹൌസ് (ഒരു വലിയ വിമാനം), അലുമിനം ബഹ്റൈൻ (ഒരു വിമാനം), ബഹ്റൈൻ നാഷണൽ ഗ്യാസ് കമ്പനി (ഒരു വിമാനം), ബഹ്റൈൻ ടെലികമ്യൂണിക്കേഷൻ കമ്പനി (ഒരു വിമാനം) , വിവ ബഹ്റൈൻ (ഒരു വിമാനം), സെയ്ൻ ബഹ്റൈൻ (ഒരു വിമാനം), ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈറ്റ് (ഒരു വിമാനം), ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്‌ട്രീസ്‌ കമ്പനി (ഒരു വിമാനം), ജിഎഫ്എച് ഫിനാൻഷ്യൽ ഗ്രൂപ്പ് (ഒരു വിമാനം) എന്നിവയാണ് ഈ സ്വകാര്യ സ്ഥാപനങ്ങൾ.  സംഭാവനകൾ നൽകിയ കമ്പനികൾക്ക് മന്ത്രി നന്ദി അറിയിച്ചു. ഹിസ് ഹൈനസ് ഷെയ്ഖ് നാസറിനോടും അദ്ദേഹത്തിന്റെ തുടർച്ചയായ പിന്തുണയ്ക്കും സേവനങ്ങൾക്കും മന്ത്രി നന്ദി അറിയിച്ചു. 

മന്ത്രാലയവും മറ്റ് സ്ഥാപനങ്ങളും ചേർന്ന് കുവൈത്തിലേക്ക് കാണികളെ കൊണ്ടുപോകുന്നതിനായി, 10 ബസുകൾ കൂടി അനുവദിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആരാധകർക്ക് സൌജന്യമായി ഫ്ളൈറ്റുകൾ നൽകുന്നത് കൂടാതെ, ബഹ്‌റൈൻ കളിക്കാർക്ക് കാഷ് അവാർഡുകൾ, ഫ്രീ ഫ്ളൈറ്റുകൾ, സ്കോളർഷിപ്പുകൾ തുടങ്ങിയവ പ്രതിഫലം നൽകാമെന്ന് നിരവധി സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്തിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed