ബഹ്‌റൈനിൽ കനത്ത മൂ­ടൽ­മഞ്ഞ് തി­ങ്കളാ­ഴ്ച വരെ­ തു­ടരും


മനാമ: കാലാവസ്ഥാ പ്രവചനമനുസരിച്ച്, ബഹ്‌റൈനിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടും, പ്രത്യേകിച്ച് രാത്രിയിലും പ്രഭാതത്തിലും. സിവിൽ ഏവിയേഷൻ അഫയേഴ്സ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥാ ഡയറക്ടറേറ്റ്, അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കനത്ത മൂടൽമഞ്ഞ് തിങ്കളാഴ്ച വരെ തുടരുമെന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, റോഡ് ഉപയോക്താക്കളോട് ബഹ്റൈനിലെ ചില ഭാഗങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അതീവ ജാഗ്രത ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed