മുഹറഖ് മലയാളി സമാജത്തിന്റെ നക്ഷത്രരാവ് ഇന്ന്

മുഹറഖ്: മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ്, പുതുവർഷാഘോഷ പരിപാടിയായ എം.എം.എസ് നക്ഷത്രരാവ് 2018 ഇന്ന് മുഹറഖിലുള്ള അൽ ഹിലാൽ ആശുപത്രിക്ക് സമീപമുള്ള അൽ ഇസ്ലാഹ് സൊസൈറ്റിയിൽ വൈകുന്നേരം ഏഴ് മണി മുതൽ അർദ്ധരാത്രി 12.30 വരെ നടക്കുമെന്ന് മുഹറഖ് മലയാളി സമാജം പ്രസിഡണ്ട് പ്രകാശ് പൊന്നാനി, സെക്രട്ടറി ഫൈറൂസ് കല്ലറക്കൽ എന്നിവർ അറിയിച്ചു.
കലാസന്ധ്യ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ശ്രീദേവി വടക്കേടത്തു ഉദ്ഘാടനം നിർവ്വഹിക്കും. സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഫോർ പി.എം മാനേജിങ് ഡയറക്ടർ പ്രദീപ് പുറവങ്കര, എന്നിവർ മുഖ്യാഥികളായിരിക്കും. ബഹ്റൈനിലെ മലയാളി കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടികളിൽ നിരവധി കലാപരിപാടികൾ അരങ്ങേറും.