പുൽക്കൂട് മത്സരം : വിജയികളെ പ്രഖ്യാപിച്ചു

മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘തൂമഞ്ഞു പെയ്യുന്ന രാവ്’ ക്രിസ്തുമസ് പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
പ്രവീൺ ആന്റണിയും കുടുംബവും ആണ് ഒന്നാം സമ്മാനം നേടിയത്. ബിജു കെ.പിയും കുടുംബവും രണ്ടാം സമ്മാനവും, അരുൺ രാജനും കുടുംബവും മൂന്നാം സമ്മാനവും നേടി. ഷാജി വിതയത്തിലും കുടുംബത്തിനും പ്രോത്സാഹന സമ്മാനം ലഭിച്ചു.
അന്പത്തിമൂന്ന് കുടുംബങ്ങൾ ആണ് പുൽക്കൂടുകൾ ഒരുക്കി മത്സരത്തിൽ പങ്കെടുത്തത്.