പു­സ്തകം പ്രകാ­ശനം ചെ­യ്തു­


മനാമ : ഗൾ‍ഫിൽ‍ ആർ.എസ്.സി നടത്തുന്ന വിജ്ഞാന പരീക്ഷ ‘ബുക്ക് ടെസ്റ്റ്− 2017’നുള്ള പുസ്തകം ‘മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്’ എഴാമത്‌ എഡിഷൻ മനാമ പാകിസ്ഥാൻ ക്ലബ്ബിൽ എഴുത്തുകാരനായ രാജു ഇരിങ്ങലിന്, ഐ.സി.എഫ്‌ നാഷനൽ വൈസ്‌ പ്രസിഡണ്ട്‌ മമ്മൂട്ടി മുസ്ല്യാർ കോപ്പി നൽ‍കി പ്രകാശനം ചെയ്തു. പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സർ‍ക്കിൾ‍ ഗൾ‍ഫിലുടനീളം നടത്തുന്ന പത്താമത് ബുക് ടെസ്റ്റാണിത്. 

ഈ വർ‍ഷം അമേരിക്കൻ എഴുത്തുകാരനായ ഇമാം വഹബി ഇസ്മാഈൽ‍ രചിച്ച ‘മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്’ എന്ന പുസ്തകത്തിന്റെ മലയാള വിവർ‍ത്തനമാണ് സിലബസിൽ നൽകിയിരിക്കുന്നത്.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങൾ‍ക്ക് ഡിസംബർ‍ 9നകം ഓൺ‍ലൈനിൽ‍ ഉത്തരങ്ങൾ‍ രേഖപ്പെടുത്തണം. ജനറൽ‍ വിഭാഗത്തിൽ‍ 15ലധികം മാർ‍ക്ക് നേടുന്നവരും സ്റ്റുഡന്റ്‌സ് വിഭാഗത്തിൽ‍ 12ലധികം മാർ‍ക്ക് നേടുന്നവരും രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യരാകും. ഡിസംബർ‍ 15നാണ് രണ്ടാംഘട്ട പരീക്ഷ. ബുക്ക് ടെസ്റ്റിന് രജിസ്റ്റർ‍ ചെയ്യുന്നതിനും പുസ്തകങ്ങൾ‍ നിബന്ധനയോടെ ഓൺ‍ലൈനിൽ‍ വായിക്കുന്നതിനും www.rsconline.com എന്ന വെബ് സൈറ്റ് സന്ദർ‍ശിക്കാം.

ബഹ്‌റൈൻ നാഷണൽ ബുക്ക്ടെസ്റ്റ് ചീഫ്‌ സുനീർ നിലന്പൂരിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബഹ്‌റൈനിൽ ബുക്ക്‌ടെസ്റ്റ് കോഡിനേഷൻ നടത്തുന്നത്. ചടങ്ങിൽ വി.പി.കെ അബൂബക്കർ ഹാജി, സുബൈർ മാസ്റ്റർ, സി.എച്ച്‌ അഷറഫ്‌, അബ്ദുറഹീം സഖാഫി വരവൂർ, മുഹമ്മദ്‌ വി.പി.കെ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുല്ല രണ്ടത്താണി, ഫൈസൽ അലനല്ലൂർ, അബ്ദുല്ല പയോട്ട, ഷിഹാബ്‌ പരപ്പ എന്നിവർ സംബന്ധിച്ചു. 

വിശദ വിവരങ്ങൾക്ക് 34363476, 38801248, 36111638 എന്നീ നന്പറുകളിലും ബന്ധപ്പെടാം. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed