‘മഞ്ഞണിപ്പൂനിലാവ്’ നവംബർ 30ന്
മനാമ : പ്രേരണ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ കവിയും ഗാന രചയിതാവുമായിരുന്ന പി. ഭാസ്കരൻ മാസ്റ്റർക്ക് ശ്രദ്ധാജ്ഞലിയർപ്പിച്ചു കൊണ്ട് നവംബർ 30 വ്യാഴാഴ്ച 7.30ന് സെഗയ്യയിലെകെസിഎ ഹാളിൽ ‘മഞ്ഞണിപ്പൂനിലാവ്’ എന്ന പേരിൽ ഗാന സദസ്സ് ഒരുക്കുന്നു.
ഗാനസന്ധ്യയിൽ ഭാസ്ക്കരൻ മാഷ് രചിച്ച് വിവിധ സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ പ്രശസ്ത ഗാനങ്ങൾ ബഹ്റൈനിലെ ഗായകർ അടങ്ങിയ സംഘം പാടുന്നു. കീ ബോർഡ് ആർട്ടിസ്റ്റ് മനോജിന്റെ നേതൃത്വത്തിൽ ലൈവ് ഓർക്കസ്ട്ര പരിപാടിക്ക് പിന്നണി ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് 38306126, 38868135, 36910509 എന്നീ നന്പറുകളിൽൽ ബന്ധപ്പെടാവുന്നതാണ്.


