പാനലിനെ ഞട്ടിച്ച് എം.പിമാരുടെ വിടവാങ്ങൽ
മനാമ : പാർലമെന്ററി കമ്മിറ്റിയിൽ നിന്നും മൂന്ന് എം.പിമാരെ ഉടൻ പിൻവലിക്കാൻ തീരുമാനം. സഭയിലെ യൂത്ത് ആന്റ് സ്പോർട്സ് അഫയേഴ്സ് പെർമനന്റ് ക്വാർട്ടർ കമ്മിറ്റിയിൽ നിന്നും എം.പിമാരായ ജലാൽ ഖാദിം, ഘാസി അൽ റഹ്മ, ഇബ്രാഹിം അൽ ഹമദ് എന്നിവരെ മാറ്റാനാണ് തീരുമാനം. കഴിഞ്ഞമാസം എം.പി അലി ബുഫർസൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞ മൂന്ന് വർഷമായി കമ്മിറ്റി അംഗങ്ങാളായ എം.പിമാരെ നീക്കിയത്.
കമ്മീഷനെ പിൻവലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാൻ കാദിം വിസമ്മതിച്ചു. അടുത്ത സമ്മേളനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. താൻ ഒരു ഔദ്യോഗിക വക്താവ് അല്ല എന്നാണ് കമ്മിറ്റി മേധാവി ബുഫർസാന്റെ പ്രതികരണം. എം.പിമാർ കമ്മിറ്റിയിൽ ചേരണമെന്ന് എം.പിമാരായ അലി അൽ മുഖ്ലയും ഒസാമ അൽ ഖാജയും അഭ്യർത്ഥിച്ചു.
ബുഫർസാൻ തലവനും എം.പി മൊഹ്സൻ അൽ ബക്രി അംഗം എന്ന നിലയിലും കമ്മിറ്റിയിൽ അവശേഷിക്കുന്നു. ആദ്യ മൂന്ന് വർഷങ്ങളിൽ കാദിം, അൽ റഹ്മ, അൽ ഹമാദി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കമ്മിറ്റി. എന്നാൽ എം.പിമാരെ പെട്ടെന്ന് പിൻവലിക്കാനുള്ള കാരണങ്ങൾ വ്യക്തമല്ല.


