ജാ­മ്യ വ്യവസ്ഥയിൽ‍ ഇളവ് : ദി­ലീ­പിന് വി­ദേ­ശത്ത് പോ­കാം


കൊ­ച്ചി­ : നടി­യെ­ ആക്രമി­ച്ചതു­മാ­യി­ ബന്ധപ്പെ­ട്ട ഗൂ­ഢാ­ലോ­ചന കേ­സിൽ‍ നടൻ ദി­ലീ­പി­ന്റെ­ ജാ­മ്യവ്യവസ്ഥയിൽ‍ ഇളവ് അനു­വദി­ച്ച് ഹൈ­ക്കോ­ടതി­. ആറ് ദി­വസത്തേ­ക്ക് പാ­സ്പോ­ർ­ട്ട് വി­ട്ടു­നൽ­കാ­നാണ് ഹൈ­ക്കോ­ടതി­ അനു­മതി­ നൽ­കി­യി­രി­ക്കു­ന്നത്. സ്വന്തം ഉടമസ്ഥതയി­ലു­ള്ള െ­റസ്റ്റോ­റന്റി­ന്റെ­ പു­തി­യ ശാ­ഖയു­ടെ­ ഉദ്ഘാ­ടനത്തി­നാ­യി­ ദു­ബൈ­യിൽ പോ­കാൻ പാ­സ്പോ­ർ­ട്ട് വി­ട്ട് നൽ­കണമെ­ന്നും ജാ­മ്യ വ്യവസ്ഥകളിൽ‍ ഇളവ് നൽ‍­കണമെ­ന്നു­മാ­വശ്യപ്പെ­ട്ട് ദി­ലീപ് സമർ‍­പ്പി­ച്ച അപേ­ക്ഷ പരി­ഗണി­ച്ചാണ് ഹൈ­ക്കോ­ടതി­ അനു­മതി­ നൽ‍­കി­യത്. വി­ദേ­ശത്തേ­യ്ക്ക് പോ­കു­ന്പോൾ അവി­ടു­ത്തെ­ വി­ലാ­സം അറി­യി­ക്കണമെ­ന്ന നി­ബന്ധനയോ­ടെ­യാണ് കോ­ടതി­ ഇളവ് അനു­വദി­ച്ചി­രി­ക്കു­ന്നത്.

ദി­ലീ­പിന് വി­ദേ­ശ യാ­ത്രയ്ക്ക് അനു­മതി­ നൽ‍­കി­യാൽ‍ നടി­യെ­ ആക്രമി­ച്ച കേ­സിൽ‍ സാ­ക്ഷി­കളെ­ സ്വാ­ധീ­നി­ക്കാൻ ശ്രമി­ക്കു­മെ­ന്ന് പോ­ലീസ് ശക്തമാ­യി­ വാ­ദി­ച്ചെ­ങ്കി­ലും കോ­ടതി­ വി­ദേ­ശയാ­ത്ര അനു­വദി­ക്കു­കയാ­യി­രു­ന്നു­. എന്നാൽ പ്രോ­സി­ക്യൂ­ഷന്‍റെ­ വാ­ദം ദി­ലീ­പി­ന്‍റെ­ അഭി­ഭാ­ഷകൻ പൂ­ർ­ണ്ണമാ­യും നി­ഷേ­ധി­ച്ചു­. ദി­ലീപ് ആരെ­യും സ്വാ­ധീ­നി­ക്കാൻ ശ്രമി­ച്ചി­ട്ടി­ല്ലെ­ന്ന് പ്രതി­ഭാ­ഗം വാ­ദി­ച്ചു­. അതേ­സമയം കേ­സിൽ ദി­ലീ­പി­ന്റെ­ ജാ­മ്യം റദ്ദാ­ക്കാ­നു­ള്ള നീ­ക്കവു­മാ­യി­ പ്രോ­സി­ക്യൂ­ഷൻ. ഇക്കാ­ര്യം ആവശ്യപ്പെ­ട്ട് അങ്കമാ­ലി­ ജു­ഡീ­ഷ്യൽ മജി­സ്‌ട്രേ­റ്റ് കോ­ടതി­യെ­ സമീ­പി­ക്കു­മെ­ന്ന് പ്രോ­സി­ക്യൂ­ഷൻ വ്യക്തമാ­ക്കി­. ഡി­.ജി­.പി­യു­മാ­യി­ ഡയറക്ടർ ജനറൽ ഓഫ് പ്രോ­സി­ക്യൂ­ഷൻ നടത്തി­യ ചർ‍­ച്ചയെ­ത്തു­ടർ­ന്നാണ് തീ­രു­മാ­നം. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed