യു­.പി­.എ സ്ഥാ­നാ­ർ­ത്ഥി­ പട്ടി­കയാ­യി­


മനാമ : ആസന്നമായ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ യു.പി.എ (യുണൈറ്റഡ് പാരന്റ്സ് അല്ലയൻസ്) അവസാനവട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധപ്പെടുത്തി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായ ഏഴ് സ്ഥാനാർത്ഥികളെയാണ് തങ്ങൾ രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതെന്ന് യു.പി.എ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

മുൻ ബി.കെ.എസ് വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതാരത്ത് ആണ് ചെയർമാൻ സ്ഥാനാർത്ഥി. ഇപ്പോഴത്തെ ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാനായ മുഹമ്മദ് ഇഖ്‌ബാൽ, മുൻ ഇന്ത്യൻ ക്ലബ്ബ് സെക്രട്ടറി അശോക് കുമാർ, ബഹ്‌റൈൻ പ്രവാസികൾക്കിടയിലും ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കിടയിലും സുപരിചിതനായ റഫീഖ് അബ്ദുള്ള, ഡോ. അഞ്ചൽ ശർമ്മ, സാന്പത്തിക വിദഗ്ദ്ധനായ ദേശികൻ സുരേഷ്‌, ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ സുപരിചിതനായ ലീഗൽ കൺസൾട്ടന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവരാണ് യു.പി.എയുടെ സ്ഥാനാർത്ഥികൾ.

പരിതാപകരമായ സാന്പത്തിക സ്ഥിതിയിൽ   നിന്നും സ്‌കൂളിനെ രക്ഷിച്ചെടുക്കാൻ അഴിമതിരഹിതരും കാര്യപ്രാപ്തിയുള്ളവരുമായ രക്ഷിതാക്കൾ തന്നെ ഭരണ സിരാകേന്ദ്രങ്ങളിൽ എത്തിപ്പെടേണ്ടതുണ്ടെന്നും വരും തലമുറയെ കൂടി ബാധിക്കുന്ന തരത്തിൽ സ്‌കൂളിന്റെ സാന്പത്തിക നിലയും അതിന്റെ നിലനിൽപ്പ് പോലും  ചോദ്യചിഹ്നമാക്കി അപായപ്പെടുത്തിയവരെയും കാര്യപ്രാപ്തിയില്ലായ്മകൊണ്ടും സമയമില്ലായ്മ കൊണ്ടും സാന്പത്തിക അച്ചടക്കം പാലിക്കാത്തതിനാലും വലിയൊരു സംഖ്യ മാസാമാസം നഷ്ടത്തിൽ നടത്തിക്കൊണ്ടു പോകേണ്ട ഒരു ദുരവസ്ഥയിലേയ്ക്ക് മഹത്തായ ഇന്ത്യൻ സ്‌കൂളിനെ എത്തിച്ചവർക്ക് എതിരെയാണ് ഞങ്ങൾ ബഹ്‌റൈൻ പ്രവാസി സമൂഹത്തിന്റെ തന്നെ പരിച്ഛേദങ്ങളായ കളങ്കിതരല്ലാത്ത സ്ഥാനാർത്ഥികളുമായി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇവർ അറിയിച്ചു.

വലിയ ഭൂരിപക്ഷത്തിൽ യു.പി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യു.പി.എ ചെയർമാനും ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമായ പി.വി രാധാകൃഷ്ണ പിള്ളയും ഇലക്ഷൻ ജനറൽ കൺവീനർ ഇ.കെ പ്രദീപനും യു.പി.എ നേതാക്കളായ രാമനുണ്ണി കോഡൂർ, ശ്രീധർ തേറന്പിൽ എന്നിവർ അഭ്യർത്ഥിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed