സെ­പ്റ്റ് ഫു­ട്ബോൾ സെ­ന്റർ ശൈ­ത്യകാ­ല ക്ലാ­സു­കൾ ആരംഭി­ച്ചു­


മനാമ : സെപ്റ്റ് ഫുട്ബോൾ പരിശീലന കേന്ദ്രത്തിന്റെ ശൈത്യകാല പരിശീലനം ആരംഭിച്ചു. 

അൽ അഹ്−‍ലി ഫുട്ബോൾ േസ്റ്റഡിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ 9 വരെയാണ് പരിശീലനം നടക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിരവധി കുട്ടികൾ ഈ സെന്ററിൽ നിന്നും പരിശീലനം പൂർത്തിയാക്കിയാതായി ഇതിന്റെ മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.

ബഹ്റൈന് പുറമെ ദുബൈ, ഒമാൻ, കുവൈത്ത് തുടങ്ങിയവിടങ്ങളിലും സെന്ററിന്റെ ശാഖകൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 35502550, 36631795 എന്നീ നന്പറുകളിൽ വിളിക്കുക.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed