ബി.കെ.എസ് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 70ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആദ്യമായി ഇന്റർനാഷണൽ വോളിബോൾ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളം, പഞ്ചാബ്, ഹരിയാന, തമിഴ്നാട്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.
നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെ സമാജം ഓപ്പൺ ഗ്രൗണ്ടിലാണ് ടൂർണ്ണമെന്റ് നടക്കുക. കാണികൾക്കായി ഗ്യാലറി സജ്ജമാക്കുമെന്ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാത്രി എട്ട് മണി മുതൽ മത്സരത്തിന് തുടക്കമാകും. ആറ് ദിവസം നീണ്ടുനിൽക്കുന്ന മത്സരം ഒരേസമയം 2000 പേർക്ക് കാണാനുള്ള സൗകര്യം ഒരുക്കും. ‘ഒപ്ടിമ’ ആണ് ടൂർണമെന്റ് പ്രായോജകർ. ടൂർണമെന്റിൽ കേരളം, പഞ്ചാബ്, ഹരിയാന, തമിഴ്നാട്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കുമെന്ന് ഇൻഡോർ ഗെയിംസ് സെക്രട്ടറി എം. നൗഷാദ് പറഞ്ഞു.
ഇന്ത്യൻ വോളിബാൾ ടീം മുൻക്യാപ്റ്റനും അർജ്ജുന അവാർഡ് ജേതാവുമായ ടോം ജോസഫ്, കിഷോർ കുമാർ, വിബിൻ ജോർജ്ജ്, കിരൺ ഫിലിപ്പ് തുടങ്ങിയ പ്രമുഖരായ കളിക്കാരാണ് എത്തുന്നത്. ഇന്ത്യൻ വോളിബാൾ നാഷണൽ ടീം മുൻകോച്ച് സേതുമാധവനാണ് ടൂർണമെന്റ് നിയന്ത്രിക്കുക. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫിയും ക്യാഷ് അവാർഡും നൽകും. സെമി, ഫൈനൽ മത്സരങ്ങൾ പാസ് വഴി നിയന്ത്രിക്കും. സമാജം അംഗങ്ങൾക്ക് പ്രവേശനം സൗജന്യമായിരി
ക്കും. കൂടുതൽ വിവരങ്ങൾക്ക് 39777801 എന്ന നന്പറിൽ വിളിക്കാം.
ശിവകുമാർ കൊല്ലറോത്ത്, ടൂർണ്ണമെന്റ് ഡയറക്ടർ അജിത്ത് കുമാർ, അനിൽ സോപാനം എന്നിവരും പങ്കെടുത്തു.


